കോതമംഗലം : മഹാത്മാ ഗാന്ധിയുടെ 73മത് രക്ത സാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ചു കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജീവൻ ബാലികഴിച്ചവരുടെ സ്മരണാർത്ഥം 2മിനിറ്റ് എഴുന്നേറ്റു നിന്ന് മൗനം ആചരിച്ചു. കൂടാതെ എം.കോം ഇൻറർനാഷ്ണൽ ബിസിനസ്സ് വിഭാഗത്തിലെ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥി കളും അധ്യാപകരും ‘ഗാന്ധി രക്ത സാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് ഖാദി വസ്ത്രം ധരിച്ചു സ്മരണ ദിനം കൊണ്ടാടി .
2014 ബാച്ചിലെ വിദ്യാർത്ഥികളാണ് ഗാന്ധി സ്മരണ ദിനമായ ജനുവരി 30 നു ഖാദി വസ്ത്രം ധരിക്കണമെന്ന ആശയം കൊണ്ടുവന്നത്. ആഴ്ചയിൽ ഒരിക്കൽ ഖാദി വസ്ത്രം ധരിക്കുന്നത് ഏഴ് വർഷമായി തുടർന്നു വരികയാണ് എം. എ. കോളേജിലെ എം കോം ഇന്റർനാഷണൽ ബിസിനസ് വിഭാഗം . ഖാദി വ്യവസായത്തിന് ഒരു കൈതാങ്ങാവുക എന്ന ലക്ഷ്യവും ഇതിനുണ്ടെന്നു വകുപ്പ് മേധാവി പ്രൊഫ. ശാരി സദാശിവൻ പറഞ്ഞു.