Connect with us

Hi, what are you looking for?

NEWS

കോതമംഗലം തങ്കളം ബൈപ്പാസിൽ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതികൾ പിടിയിൽ.

കോതമംഗലം: 24.01.21 തിയതി രാവിലെ കോതമംഗലം തങ്കളം – മലയിൻകീഴ് ബൈപ്പാസ് റോഡരികിൽ മൃതദേഹം കണ്ടെത്തിയതു സംബന്ധിച്ച് പൊലീസ് നടത്തിയ അന്വഷണത്തിൽ
കെട്ടിടത്തിൽ നിന്നും വീണ് പരിക്ക് പറ്റി മരിച്ച തിരുവനന്തപുരം കാട്ടാക്കട മലയൻകീഴ് ചെഞ്ചേരി വീട്ടിൽ ബിജുവിൻ്റെ മൃതദേഹം ടിയാൻ്റ സുഹ്യത്തുക്കൾ തന്നെ വഴിയിൽ ഉപേക്ഷിച്ചതാണെന്ന് വ്യക്തമായി. മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഊഞ്ഞാപ്പാറ നെടുമ്പിള്ളിക്കുടി വീട്ടിൽ പദ്മനാഭൻ മകൻ ശ്രീജിത്ത്  ശ്രീക്കുട്ടൻ (36), ഇഞ്ചൂർ മനക്കപ്പറമ്പിൽ വീട്ടിൽ മുരികേശൻ മകൻ കുമാരൻ (59), കുറ്റിലഞ്ഞി പുതുപ്പാലം ഭാഗത്ത് കിഴക്ക്കുന്നേൽ വീട്ടിൽ അയ്യപ്പൻ നായർ മകൻ അനിൽകുമാർ (45) എന്നിവരെ കോതമംഗലം പോലീസ് പിടികൂടി.

മരണപ്പെട്ടയാളും പ്രതികളും ഒരുമിച്ച് കുമാരൻ്റെ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് അടിമാലി, കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളിൽ കടകളുടെ റോളിംഗ് ഷട്ടറിന് ഗ്രീസ് ഇടുന്ന ജോലിയിൽ ഏർപ്പെട്ട് വരികയായിരുന്നു. വരുമാനം മുഴുവനും മദ്യപാനത്തിന് വിനിയോഗിച്ച് കറങ്ങി നടക്കുന്ന രീതിയായിരുന്നു ഇവർക്ക്. 23.01.21 തിയതി അടിമാലി ഭാഗത്ത് ജോലി കഴിഞ്ഞ് എല്ലാവരും കൂടി അമിതമായി മദ്യപിച്ച ശേഷം വൈകിട്ട് 7 മണിയോടെ അടിമാലി മഠംപടി ഭാഗത്ത് ഒരു ലോഡ്ജിൽ മുറി അന്വേഷിച്ച് ഇവർ ചെന്ന സമയം ബിജു കാൽവഴുതി കെട്ടിടത്തിൻ്റെ റോഡ് നിരപ്പിലുള്ള നാലാം നിലയിൽ നിന്നും രണ്ടാം നിലയുടെ മുന്നിലുള്ള മുറ്റത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും ശരീരമാസകലവും ഗുരുതര പരിക്കുകൾ പറ്റിയ ബിജുവിനെ ആശുപത്രിയിൽ കൊണ്ടു പോവുകയാണെന്ന് സമീപവാസികളോട് പറഞ്ഞേ ശേഷം പരിക്കേറ്റ ബിജുവിനേയും ഓട്ടോറിക്ഷയിൽ കയറ്റി പ്രതികൾ അവിടെ നിന്നും കടന്നു കളയുകയായിരുന്നു.

യാത്രക്കിടെ ബിജു മരിച്ചു എന്ന് മനസ്സിലാക്കിയ പ്രതികൾ രാത്രിയോടെ കോതമംഗലം ഭാഗത്ത് എത്തി തങ്കളം ബൈപ്പാസിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് നാടുവിട്ട് കോതമംഗലത്ത് എത്തി ആദ്യ കാലങ്ങളിൽ നഗരത്തിൽ ചെമ്മീൻ വില്പന നടത്തിയി ചെമ്മീൻ ബിജു എന്ന വിളിപ്പേരുള്ള ബിജു കോതമംഗലം നിവാസികൾക്ക് സുപരിചിതനായിരുന്നു. മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മനസിലാക്കി ബിജുവിൻ്റെ കൂട്ടുകാരെ കേന്ദ്രീകരിച്ചുള്ള പൊലീസിൻ്റെ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. അന്വഷണത്തിൽ പ്രതികൾ നെടുങ്കണ്ടത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അവിടെയെത്തി പ്രതികളെ പിടികൂടുകയും മൃതദേഹം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തുകയും ചെയ്തു.

ബിജുവിനെ ആശുപത്രിയിൽ ആക്കിയാൽ കൈയിൽ നിന്നും പണം ചെലവാക്കേണ്ടി വരുമെന്നതിനാലാണ് പ്രതികൾ അതിന് തയ്യാറാകാതിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി. ഇൻസ്പെക്ടർ അനിൽ ബി യുടെ നേതൃത്വത്തിൽ SI ശ്യാംകുമാർ, ഷാജു ഫിലിപ്പ്, ASI നിജു ഭാസ്കർ, ഷാജി കുര്യാക്കോസ്, രഘുനാഥ്, മുഹമ്മദ്, പൊലീസുകാരായ രഞ്ജിത്ത്, ആസാദ്, നിശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

You May Also Like

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

പോത്താനിക്കാട് : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പരിപാടി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. പോത്താനിക്കാട്...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. എം. പി. വർഗീസിന്റെ 103-ാമത് ജന്മവാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന...

NEWS

കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയാ യാക്കോബായ സുറിയാനി വലിയപള്ളിയുടെ കീഴിലുള്ള യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വർദ്ധിച്ച് വരുന്ന മയക്കുമരുന്നിനും മറ്റ് രാസലഹരി ഉപയോഗത്തിനുമെതിരെ ലഹരിവിരുദ്ധ പ്രതിജ്ഞയും...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലൈ പുന്നേക്കാട് കാട്ടാനക്കുട്ടം നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പുന്നേക്കാട് കളപ്പാറ മേഖലയില്‍ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കൃഷി നശിപ്പിച്ച ശേഷം ചിന്നംവിളിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ആനകള്‍ ഇന്നലെ...

NEWS

കോതമംഗലം: കവളങ്ങാട് ഇഞ്ചിപ്പാറയില്‍ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകര്‍ന്നു. ഗൃഹനാഥനും മാതാവിനും പരിക്ക്. ഇഞ്ചിപ്പാറ മോളത്തുകുടി വര്‍ഗീസിന്റെ വീടാണ് ഇടിമിന്നലേറ്റു ഭാഗികമായി തകര്‍ന്നത്. വര്‍ഗീസിനും മാതാവ് അന്നമ്മയ്ക്കും നിസാര പരിക്കേറ്റു. ഇവര്‍ താലൂക്കു...

NEWS

കോതമംഗലം: യുഡിഎഫ് സർക്കാർ തുടക്കം കുറിച്ച ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതി സർക്കാർ അട്ടിമറിച്ചെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം ആരോപിച്ചു. എംഎൽഎയുടെ അനാസ്ഥയാണ് യുഡിഎഫിന്റെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

error: Content is protected !!