കോതമംഗലം: ഒരു കോടി രൂപ രൂപ മുടക്കി നവീകരിക്കുന്ന പല്ലാരിമംഗലം സ്‌റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കായിക വകുപ്പും,പല്ലാരിമംഗലം പഞ്ചായത്തും തമ്മിൽ ധാരണ പത്രം (എം ഒ യു)ഒപ്പ് വച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഏറെ കായിക പ്രേമികളുള്ള പല്ലാരിമംഗലം പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയത്തിൻ്റെ നവീകരണത്തിന് ഗവൺമെൻ്റ് 1 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സ്റ്റേഡിയ നിർമ്മാണത്തിന്റെ ഭാഗമായി ഗ്യാലറി, ചെയ്ഞ്ചിങ്ങ് റൂമുകൾ,ഓഫീസ് മുറികൾ,ടോയ്ലറ്റ് എന്നിവ അടങ്ങുന്ന ബ്ലോക്കും നിർമ്മിക്കും. അതോടൊപ്പം ഗ്രൗണ്ടിനു ചുറ്റും കോമ്പൗണ്ട് വാൾ,വാക് വേ എന്നീ പദ്ധതികളും ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.ഇതിനു മുന്നോടിയായി എം ഒ യു ഒപ്പു വച്ചതായും, വേഗത്തിൽ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും എം എൽ എ അറിയിച്ചു.
