കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പരീക്കണ്ണി – പരുത്തിമാലി റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ബദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സഫിയ സലിം,സീനത്ത് മൈതീൻ, ഗ്രാമപഞ്ചായത്തംഗം റിയാസ് തുരുത്തേൽ,കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ ബി മുഹമ്മദ്,എം ഒ സലിം,എ പി മുഹമ്മദ്,ഷിജീബ് സൂപ്പി എന്നിവർ പങ്കെടുത്തു.
