കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ 23 ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 1 കോടി 50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കാലവർഷ കെടുതിയിൽ സഞ്ചാര യോഗ്യമല്ലാതായി തീർന്ന 23 ഗ്രാമീണ റോഡുകൾക്കാണ് അടിയന്തിര അറ്റകുറ്റ പണികൾക്കായി 1 കോടി 50 ലക്ഷം രൂപ അനുവദിച്ചത്.
നെല്ലിക്കുഴി – കാപ്പുചിറ റോഡ് – 7 ലക്ഷം (നെല്ലിക്കുഴി പഞ്ചായത്ത് ),ഉരുളൻതണ്ണി – റൗണ്ട് റോഡ് – 7 ലക്ഷം (കുട്ടമ്പുഴ പഞ്ചായത്ത്), വാളാടിതണ്ട് – ഗൊമേന്തപ്പടി റോഡ് – 7 ലക്ഷം
(കോതമംഗലം മുനിസിപ്പാലിറ്റി), തടത്തിക്കവല – മുല്ലേകടവ് റോഡ് –
5 ലക്ഷം(നെല്ലിക്കുഴി പഞ്ചായത്ത്), അംബേദ്കർ കോളനി റോഡ് –
7 ലക്ഷം(വാരപ്പെട്ടി പഞ്ചായത്ത്), തങ്കളം ബ്രാഞ്ച് കനാൽ ബണ്ട് (തങ്കളം എം ഡി)റോഡ് – 6 ലക്ഷം (നെല്ലിക്കുഴി പഞ്ചായത്ത്),കുടമുണ്ട – മൈലാടുംപാറ റോഡ് – 8 ലക്ഷം
(പല്ലാരിമംഗലം പഞ്ചായത്ത്), കോതമംഗലം കനാൽ ബണ്ട് വലതു വശം റോഡ് – 7 ലക്ഷം(കീരംപാറ പഞ്ചായത്ത്),അടിയോടി കവല – പുലിമല(കാത്തലിക് ചർച്ച് റോഡ്) മെയിൻ കനാൽ റോഡ് – 5 ലക്ഷം (പിണ്ടിമന പഞ്ചായത്ത്),
കോതമംഗലം കനാൽ ബണ്ട് വലതു വശം(കള്ളാട് ചാപ്പൽ ജിം – രാജ് കമ്പനി ജംഗ്ഷൻ)റോഡ് – 8 ലക്ഷം (കോതമംഗലം മുനിസിപ്പാലിറ്റി), മുളവൂർ ബ്രാഞ്ച് കനാലിൻ്റെ വലതു വശത്തെ ഇന്ദിരാഗാന്ധി കോളേജ് ഇളമ്പ്ര കുരിശും തൊട്ടി റോഡ് –
7 ലക്ഷം(നെല്ലിക്കുഴി പഞ്ചായത്ത്), കുറുങ്കുളം – കരിമരുതുംചാൽ റോഡ് – 8 ലക്ഷം(കവളങ്ങാട് പഞ്ചായത്ത്), അയിരൂർപ്പാടം – ആയപ്പാറ ഹൈലെവൽ കനാൽ ബണ്ടിൻ്റെ വലതുവശം റോഡ് – 8 ലക്ഷം (കോട്ടപ്പടി പഞ്ചായത്ത്),പി പി ചാക്കോ നഗർ റോഡ് – 5 ലക്ഷം (പിണ്ടിമന പഞ്ചായത്ത്),പുലിമല – ആയക്കാട് മില്ലുംപടി കനാൽ വലതുവശം റോഡ് – 7 ലക്ഷം (പിണ്ടിമന പഞ്ചായത്ത്),മാലിപ്പാറ – ആലക്കച്ചിറ റോഡ് – 4 ലക്ഷം (പിണ്ടിമന പഞ്ചായത്ത്),പുതുപ്പാടി – താണിക്കത്തടം കോളനി റോഡിൻ്റെ അവസാന ഭാഗം – 4 ലക്ഷം (കോതമംഗലം മുനിസിപ്പാലിറ്റി), പച്ചയിൽ ലിങ്ക് റോഡ് – 8 ലക്ഷം (നെല്ലിക്കുഴി പഞ്ചായത്ത്),ഇരമല്ലൂർ – ചെറുവട്ടൂർ ബ്രാഞ്ച് കനാൽ റോഡ് –
6 ലക്ഷം(നെല്ലിക്കുഴി പഞ്ചായത്ത്), സൊസൈറ്റിപ്പടി – ചെറുവട്ടൂർ ബ്രാഞ്ച് കനാൽ റോഡ് – 5 ലക്ഷം(നെല്ലിക്കുഴി പഞ്ചായത്ത്),മാമലക്കണ്ടം – താലിപ്പാറ റോഡ് – 6 ലക്ഷം(കുട്ടമ്പുഴ പഞ്ചായത്ത്),അടിയോടി – അയിരൂർപ്പാടം പള്ളിക്കവല ഹൈ ലെവൽ കനാൽ റോഡ് – 7 ലക്ഷം (പിണ്ടിമന പഞ്ചായത്ത്),ലെയ്ക്ക് (ആറാട്ടുചിറ)റോഡ് – 8 ലക്ഷം (കുട്ടമ്പുഴ പഞ്ചായത്ത്)എന്നിങ്ങനെ 23 റോഡുകൾക്കാണ് സർക്കാർ ഉത്തരവ് 927/20/DMD ഉത്തരവ് പ്രകാരം 1 കോടി 50 ലക്ഷം രൂപ അനുവദിച്ചതെന്നും,തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എം എൽ എ അറിയിച്ചു.