കോതമംഗലം : പിറവം ബി.പി.സി. കോളേജ് അധ്യാപകനും, 18 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസറുമായ ക്യാപ്റ്റൻ ഡോ. പി.കെ. സുഷന് എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം വീണ്ടും ലഭിച്ചു. കേരളത്തിൽ നിന്നും എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ ഡോ. പി.കെ. സുഷനാണ്. പിറവം ബി.പി.സി കോളേജിലെ എൻ.സി.സി. ഓഫീസറും ബിസ്സിനസ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവിയും ആയ ഡോ. പി.കെ. സുഷന് എൻ.സി.സി.യിലെ സ്തുസ്ത്യർഹ സേവനത്തിന് ലഭിക്കുന്ന ദേശീയ പുരസ്ക്കാരം 2013 ലും 2016 ലും 2018 ലും ലഭിച്ചിരുന്നു. 2014 ൽ ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരള ലക്ഷദീപ് എൻ.സി.സി. കണ്ടിൻജന്റിന് നേതൃത്വ൦ നൽകിയിട്ടുമുണ്ട്.
പ്രിൻസിപ്പൽ ഡോ. ടിജി സക്കറിയ, കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ സുനിൽകുമാർ എൻ വി, 18 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസർ കമാൻഡിങ് കേണൽ വീരേന്ദർ ദത്വാലിയ, കേണൽ കിരിത് കെ നായർ, ലഫ്റ്റനൻറ് കേണൽ രഞ്ജിത്ത് എ പി എന്നിവർ അഭിനന്ദിച്ചു. കോതമംഗലം പാറയിൽ ഫാ.പ്രൊഫ. പി.വി.കുര്യാക്കോസിന്റെയും ഹിൽഷയുടെയും മകനാണ്. ഭാര്യ; ഡോ.ഷിമ മാത്യു മണിമലക്കുന്ന് ടി.എം.ജേക്കബ് മെമ്മോറിയൽ ഗവൺമെൻ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. മക്കൾ: സുമിഷ്,സാവന.