Connect with us

Hi, what are you looking for?

NEWS

കോവിഡ്ക്കാലത്ത് ഓൺലൈൻ കലോത്സവം നടത്തി മാതൃകയായി രാമല്ലൂർ സേക്രട്ട് ഹാർട്ട് സ്കൂൾ അധ്യാപകർ.

കോതമംഗലം : കോവിഡ് ക്കാലത്ത് വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുവാൻ ഓൺലൈൻ കലോത്സവം നടത്തി മാതൃകകാണിച്ചിരിക്കുകയാണ് കോതമംഗലം രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ അധ്യാപകർ . കൊറോണ എന്ന മഹാവ്യാധി മൂലം ജനജീവിതം വീടുകൾക്ക് ഉള്ളിലേക്ക് മാത്രമായി ചുരുങ്ങിയപ്പോൾ കലോത്സവം നടത്താൻ ഈ സ്കൂൾ അധികൃതർ സാങ്കേതികവിദ്യകളെ ആശ്രയിക്കുകയായിരുന്നു. രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽ.പി സ്കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റർ അനൂജയുടെ നേതൃത്വത്തിൽ 14 അധ്യാപകർ 14 വാട്സ്ആപ്പ് നമ്പറുകളിൽ ആയി 14 വേദിയൊരുക്കിയാണ് കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാനുള്ള അവസരം ഒരുക്കിയത്.

സ്കൂൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് കലോത്സവം ഓൺലൈനായി നടത്തപ്പെട്ടതെന്ന് അധ്യാപകർ. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാപരമായ കഴിവുകളെ കണ്ടെത്താനും, പരിപോഷിപ്പിക്കുവാനും 6 ദിവസങ്ങളിൽ ആയിട്ടാണ് ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചത്. കോവിഡ് 19 ന്റെ ഈ കാലഘട്ടത്തിൽ കുട്ടികളുടെ കലോത്സവം മുടങ്ങുമോ എന്ന ആശങ്കയെ അധ്യാപകരും കുട്ടികളും, രക്ഷിതാക്കളുമെല്ലാം ഓൺലൈൻ സംഘടനാ മികവിന്റെ നേതൃത്വത്തിലാണ് വിജയകരമായി നേരിട്ടത്. പതിനാലോളം അധ്യാപകരുടെ വാട്സ്ആപ്പ് ആപ്ലിക്കേഷനുകൾ വിവിധ കലോത്സവവേദികൾ ആക്കി മാറ്റി എടുക്കുകയായിരുന്നു. ചിത്രരചന പെൻസിൽ&വാട്ടർ കളർ, നാടോടിനൃത്തം, മോണോ ആക്ട്, കഥാകഥനം, ഭരതനാട്യം, ലളിതഗാനം, മലയാളം, കണ്ണട, തമിഴ്, അറബി, ഇംഗ്ലീഷ്, പദ്യം ചൊല്ലൽ , ഇംഗ്ലീഷ്, മലയാളം ആക്ഷൻ സോങ്, ശാസ്ത്രീയ സംഗീതം, പ്രസംഗം തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികൾ തങ്ങളുടെ കഴിവുകൾ മാറ്റുരച്ചത്.

കുട്ടികളുടെ ശാരീരികവും, മാനസികവും, ബൗദ്ധികവുമായ കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഓൺലൈൻ കലോത്സവം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനം ലഭിച്ചവർക്ക് മെഡലുകളും വിതരണം ചെയ്തു. ക്ലാസ് മുറി കുട്ടികൾക്ക് അന്യമായിരിക്കുമ്പോഴും അവരുടെ വിദ്യാഭ്യാസം മാത്രമല്ല കലാപരമായ കഴിവുകൾ കൂടി മാറ്റുരയ്ക്ക് പ്പെടുകയും ഇതിനായി വേദികൾ ഒരുക്കുകയും ചെയ്യുക എന്നതാണ് സേക്രഡ്‌ ഹാർട്ട്‌ എൽ. പി. സ്കൂൾ, ഓൺലൈൻ കലോത്സവത്തിലുടെ നിറവേറ്റിയിരിക്കുന്നതെന്നും, അതോടൊപ്പം 2021-22 അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു എന്നും പ്രധാനാധ്യാപിക സിസ്റ്റർ അനുജ പറഞ്ഞു .

You May Also Like

NEWS

കോതമംഗലം: മികച്ച മാധ്യമ റിപ്പോർട്ടർക്ക് തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം പത്ര പ്രവർത്തകനും ,കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ...

NEWS

കോതമംഗലം : തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മികച്ച മാധ്യമ റിപ്പോർട്ടർക്കുള്ള പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം ഏബിൾ. സി. അലക്സിന്.കലാ സാംസ്‌കാരിക സാഹിത്യ ജീവകാരുണ്യ മേഖലയിലെ നിരവധി...

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...

AGRICULTURE

കോതമംഗലം :മട്ടുപാവിലെ പഴ വർഗ കൃഷിയിലൂടെ പുതു ചരിത്രം രചിക്കുകയാണ് പോത്താനിക്കാട് സ്വദേശി എബ്രഹാം. ഇദ്ദേഹത്തിന്റെ വീടിന്റെ ടെറസിന് മുകളിലാകെ പഴ വർഗങ്ങൾ കൃഷി ചെയ്തിരിക്കുകയാണ്.മുറ്റം നിറയെ ആകട്ടെ കൊനൂർ പക്ഷികളുടെ വൻ...

EDITORS CHOICE

കോതമംഗലം : യാത്രയ്ക്കിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി. ജീവനക്കാർ മാതൃകയായി. കോതമംഗലം ഡിപ്പോയുടെ അഭിമാന സർവീസ് ആയ തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്സ് ബസിൽ തിരുവല്ലയിൽ വച്ച് ബസ്സിൽ കുഴഞ്ഞുവീണ...

AGRICULTURE

കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ്...

EDITORS CHOICE

കോതമംഗലം : വിവാഹ ജീവിതത്തിൽ മാതാ പിതാക്കളുടെയും പിതാവിന്റെ സഹോദരിയുടെയും പാത പിൻതുടർന്ന് ചിപ്പി മാതൃകയായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി ചിപ്പിയും വരനായ സുധീഷും ഒന്നായ വേളയിൽ “മനസു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ,...

EDITORS CHOICE

കോതമംഗലം : ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സന്ദേശം പകർന്നുകൊണ്ട് വീണ്ടുമൊരു ക്രിസ്‌മസ് കൂടി വന്നെത്തി. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്‌മസ് ദിനങ്ങൾ. ഓരോരുത്തരും അവരുടേതായ രീതിയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. സാധാരണ വിശ്വാസികൾ നക്ഷത്രങ്ങളും...

EDITORS CHOICE

കോതമംഗലം : കോതമംഗലത്തിൻ്റെ ടൂറിസം മേഖലയ്ക്ക് വൻ വികസന സാധ്യത തുറക്കുന്ന നേര്യമംഗലം ബോട്ട് ജെട്ടി യാഥാർഥ്യത്തിലേക്ക്. ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും...

error: Content is protected !!