കോതമംഗലം: ക്ലൗഡ് നയൺ ഹോട്ടൽസ് ജനറൽ മാനേജർ കോതമംഗലം ബൈപാസ് പിണ്ടാലിൽ രാജേഷ് നാരായണൻ തിരുവാങ്കുളത്തുണ്ടായ അപകടത്തിൽ മരിച്ചു. എറണാകുളത്തെ തറവാട്ട് വീട്ടിൽ നിന്നും കോതമംഗലത്തിന് വരും വഴി തിങ്കളാഴ്ച രാവിലെ രാജേഷ് ഓടിച്ച കാർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ സുമ. മക്കൾ: മാളവിക,യദുകൃഷ്ണ.
