Connect with us

Hi, what are you looking for?

NEWS

കാലികൾ റോഡ് കൈയ്യടക്കുന്നു; അപകടങ്ങൾ പെരുകുന്നതായി പരാതി.

കോതമംഗലം :കാനനപാതകൾ കാലികൾ കൈയ്യടക്കുന്നതു മൂലം അപകടങ്ങൾ പെരുകുന്നതായി പരാതി; ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിലാണ് ഇത്തരത്തിൽ അപകടങ്ങൾ തുടർക്കഥയായിരിക്കുന്നത്. വനാതിർത്തികളിൽ താമസിക്കുന്നവർ വനത്തിൽ മേയാൻ വിടുന്ന കന്നുകാലികളാണ് റോഡിൽ മാർഗതടസമുണ്ടാക്കിയും അപകടങ്ങൾ വരുത്തിയും യാത്രക്കാർക്ക് ഭീഷണിയായിരിക്കുന്നത്.

വനനിയമങ്ങൾ ലംഘിച്ചാണ് വനമേഖലകളിൽ താമസിക്കുന്നവർ കന്നുകാലികളെ വനത്തിൽ മേയാൻ വിടുന്നത്. വഴിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുക മാത്രമല്ല ഇവ പെട്ടെന്ന് റോഡിനു കുറുകെ ചാടുന്നതും, പരസ്പരം കുത്തു കൂടുന്നതും വാഹനയാത്രക്കാർക്ക് അപകടത്തിന് കാരണമാകുന്നുണ്ട്. നിരവധിപ്പേർക്കാണ് ഇത്തരത്തിൽ അപകടം സംഭവിച്ച് പരിക്കേൽക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ഇവിടെ രണ്ട് പേർക്ക് സമാനരീതിയിൽ പരിക്ക് പറ്റിയിരുന്നു.

മുമ്പൊക്കെ കന്നുകാലികളെ മേയാൻ വേണ്ടി കാട്ടിൽ കയറ്റി വിട്ടാൽ വർഷങ്ങൾക്ക് ശേഷമാണ് ഉടമകൾ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നത്.എന്നാൽ ഇപ്പോൾ, രാവിലെ മേയാൻ വിടുന്ന കന്നുകാലികളെ വൈകുന്നേരം സ്വമേധേയ വീട്ടിൽ തിരിച്ചെത്താൻ പരിശീലിപ്പിച്ചിരിക്കുകയാണ്. രാവിലെയും വൈകിട്ടും നൂറുകണക്കിന് കന്നുകാലികളാണ് ഇത്തരത്തിൽ റോഡ് നിറഞ്ഞ് കടന്നു പോകുന്നത്.

മേയാൻ വിടുന്ന കന്നുകാലികളെ ഉടമകൾ നിയന്ത്രിക്കാൻ തയ്യാറായില്ലെങ്കിൽ വാഹനാപകടങ്ങൾ പെരുകുമെന്നു മാത്രമല്ല, വനത്തിനുള്ളിലെ മാംസഭോജികളായ മൃഗങ്ങൾ ഇരയെത്തേടി നാട്ടിലേക്ക് ഇറങ്ങാനും സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...

error: Content is protected !!