കോതമംഗലം: പൊതുസമൂഹത്തിന്റെ പിന്തുണ ഒപ്പമുണ്ടെങ്കിൽ ഭിന്നശേഷിക്കാരുടെ ജീവിതം പ്രതീക്ഷയുള്ളതാവുമെന്ന് കോതമംഗലം തഹസിൽദാർ റേച്ചൽ കെ വർഗീസ്. കോതമംഗലം പീസ് വാലിയിൽ ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീസ് വാലി പോലുള്ള സ്ഥാപനങ്ങൾ ഭിന്നശേഷി പുനരധിവാസ രംഗത്ത് കാഴ്ചവെക്കുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് മികച്ച മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സെക്രട്ടറി രാജീവ് പള്ളുരുത്തി ഭിന്നശേഷി ജീവിതം; അവകാശങ്ങൾ, അവസരങ്ങൾ എന്ന വിഷയത്തിൽ ചർച്ച നയിച്ചു.
ഡോ മുഹമ്മദ് ഹസ്സൻ, ഡോ സുനീറ, എം എം ശംസുദ്ധീൻ എന്നിവർ സംസാരിച്ചു.