ഏബിൾ. സി. അലക്സ്
കോതമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് അടുത്ത തോടെ പച്ചപിടിച്ച രണ്ടു വിഭാഗക്കാരാണ് ചുവരെഴുത്തുകാലാകാരന്മാരും, ഫ്ലക്സ് യൂണിറ്റു നടത്തിപ്പുകാരും. ഇത്തവണത്തെ തെരെഞ്ഞെടുപ്പിൽ നാട്ടിൻ പുറങ്ങളിലുള്ള ഫ്ലക്സ് യൂണിറ്റുകൾക്ക് തിരക്കൊടുതിരക്കാണ്. കോറോണ ഭീതി മൂലം തമിഴ്നാട്ടിലെ ശിവകാശിയിലെ പ്രിൻറിംഗ് വേണ്ടന്നു രാഷ്ടീയ പാർട്ടികൾ തിരുമാനിച്ചതിലാണ് ഇവർക്ക് കൊയ്ത്ത്ക്കാലമായത്. സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ പലരും ബോർഡ് അടിച്ചു തുടങ്ങിയതോടെ പ്രിൻ്റിംഗ് യൂണിറ്റുകൾക്ക് നിന്നു തിരിയാൻ സമയം കിട്ടതായി .
തെരെഞ്ഞെടുപ്പു പ്രചാരണങ്ങൾ മിക്കതും ഫ്ലക്സിലും, തുണിയിലും ഉള്ള പ്രിൻറിംഗ് ലേക്കും, വലിയ ബോർഡുകളിലേക്കും മാറിയേങ്കിലും ചുവരെഴുത്തു കലാകാരന്മാർക്കും ചകാരയാണ്. ഒരു മതിൽ വെള്ളപൂശി എഴുതുന്നതിന് രണ്ടായിരം രൂപ മുതൽ ആരംഭിക്കും. വർഷങ്ങൾകൂടി കിട്ടുന്ന തിരക്കാണിത്.തെരെഞ്ഞെടുപ്പിൻ്റെ ചൂടും വീറും വാശിയും എല്ലാംനാട്ടിൻ പുറത്തെ ജനങ്ങൾ പണ്ട് അറിഞ്ഞി രുന്നത് ചുവരെഴുത്തിലൂടെയാണ്.
രാവും പകലും വ്യത്യാസമില്ലാതെ വാർഡുകൾ തോറും ചുവരെഴുത്തു തകൃതിയായി നടക്കുകയാണ്. പ്രകൃതി സൗഹൃദ പ്രചാരണത്തിനാണ് ഇത്തവണ മുൻതൂക്കം. അതു കൊണ്ടു തന്നെ തുണി ബോർഡുകൾക്കാണ് പ്രിയം. വില ഫ്ലക്സി നേക്കാൾ ഇരട്ടിയാണ്. എങ്കിലും പരിസ്ഥിതിക്ക് തിർത്തും അനുയോജ്യം തന്നെ.