കോതമംഗലം : മാതിരപ്പിള്ളിയില്‍ പിക്ക്അപ്പ് വാനും ബൈക്കും കൂട്ടിയിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. സഹകരണ ബാങ്കിന് സമീപമുള്ള വളവിലാണ് അപകടം ഉണ്ടായത്. ചാറ്റൽ മഴയിൽ പിക്കപ്പ് വാൻ വളവ് തിരിയുമ്പോൾ തെന്നിമാറി ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലെ വളവ് നിരന്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മലയിൻകീഴ് സ്വദേശികളായ രാമചന്ദ്രപുരം പീറ്റർ രാജൻ(24), കോട്ടേക്കുടി മനു ആന്റണി(35) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.