വെളിയച്ചാൽ : തട്ടേക്കാട് ബഫർസോൺ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉണ്ടാകണമെന്ന് ഞായപ്പള്ളി പള്ളി വികാരി ഫാദർ ജോൺസൺ പഴയ പീടിക. തട്ടേക്കാട് ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് വെളിയച്ചാൽ ഓഡിറ്റോറിയത്തിൽ ചേർന്ന പഠനശിബിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായരുന്നു അദ്ദേഹം. വെളിയച്ചാൽ പള്ളി വികാരി ഫാ. ജോർജ്ജ് തെക്കേയറ്റം അധ്യക്ഷത വഹിച്ചു.
കോതമംഗലം രൂപത ഇൻഫാം ഡയറക്ടർ ഫാ. റോബിൻ പടിഞ്ഞാറേകുറ്റ് ബഫർസോൺ എന്ത് എങ്ങനെ എന്ന ഈ വിഷയത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തി. ജന സംരക്ഷണ സമിതി ചെയർമാൻ ഫാ. കുരിയാക്കോസ് കണ്ണമ്പള്ളി ബഫർ സോൺ പരിഹാരമാർഗ്ഗങ്ങൾ എന്ന വിഷയത്തെ സംബന്ധിച്ച് ക്ലാസ് നയിച്ചു.ജന സംരക്ഷണ സമിതി എക്സിക്യൂട്ടീവ് അംഗം സിജുമോൻ മറ്റത്തിൽ, അഡ്വ. ജോബി സെബാസ്റ്റ്യൻ,ആന്റണി ഒലിയപ്പുറം, തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളിയചാൽ പള്ളി വികാരിഫാ. ജോർജ് തെക്കേയറ്റത്ത് അച്ഛൻ ചെയർമാനായി 11 അംഗ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരമായി പഞ്ചായത്തിൽ സർവകക്ഷിയോഗം വിളിച്ച് പ്രമേയം പാസാക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
