Connect with us

Hi, what are you looking for?

NEWS

കോവിഡ് സ്ഥിരീകരിച്ച ചികിത്സയിലിരുന്ന ഒരാള്‍കൂടി കോതമംഗലത്ത് മരിച്ചു; മാർക്കറ്റ് താൽക്കാലികമായി അടച്ചു.

എറണാകുളം : സംസ്ഥാനത്ത് ശനിയാഴ്ച 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോവിഡ് സ്ഥിരീകരിച്ച ചികിത്സയിലിരുന്ന ഒരാള്‍കൂടി കോതമംഗലത്ത് മരിച്ചു.ശോഭനപ്പടി മടവിളാകത്ത് അപ്പുക്കുട്ടന്‍ (87 ) ആണ് മരിച്ചത്. ഇതോടെ മുനിിസിപ്പാലിറ്റിയിലെ കോവിഡ് മരണം ഏഴായി ഉയര്‍ന്നു. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശാരീരിക അസുഖങ്ങളെത്തുടർന്ന് ചികിത്സയിൽ ഇരിക്കവെയാണ് കോവിഡ് കണ്ടത്തിയത്. മാർത്തോമാ ചെറിയപള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാര ചടങ്ങുകൾ നടന്നു.

കോവിഡ് പോസിറ്റീവായി മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ശോഭനപ്പടി മടവിളാകത്ത് വീട്ടിൽ കെ അപ്പുക്കുട്ടൻ്റെ സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ നടത്തി. സംസ്കാര ശുശ്രൂഷകൾക്ക് പളളി സഹവികാരി ഫാദർ എൽദോസ് കാക്കനാട്ട് നേതൃത്വം നൽകി.പള്ളിയുടെ കീഴിലുള്ള മാർ ബേസിൽ സന്നദ്ധ സേനയാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തത്.ആൻ്റണി ജോൺ എം എൽ എ,മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,ബ്ലോക്ക് പഞ്ചായത്ത് അംഗം എ വി രാജേഷ്,കൗൺസിലർമാരായ ജോർജ് അമ്പാട്ട്,ടീന മാത്യൂ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ എം എസ് ജയപ്രകാശ് എന്നിവർ സന്നിഹിതരായിരുന്നു.

എറണാകുളം ജില്ലയിൽ ഇന്ന് 1022 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 16

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -525

• ഉറവിടമറിയാത്തവർ – 480

• ആരോഗ്യ പ്രവർത്തകർ- 1

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 27
• കടുങ്ങല്ലൂർ – 39
• ചെല്ലാനം – 38
• വെങ്ങോല – 36
• പായിപ്ര – 33
• മട്ടാഞ്ചേരി – 30
• കൂവപ്പടി – 29
• പള്ളുരുത്തി – 29
• കിഴക്കമ്പലം – 24
• പല്ലാരിമംഗലം – 23
• ശ്രീമൂലനഗരം – 23
• കറുകുറ്റി – 21
• ഫോർട്ട് കൊച്ചി – 19
• ചെങ്ങമനാട് – 18
• രായമംഗലം – 18
• വാഴക്കുളം – 18
• എടക്കാട്ടുവയൽ – 16
• എടത്തല – 16
• ചോറ്റാനിക്കര – 16
• തൃക്കാക്കര – 16
• പാറക്കടവ് – 16
• മരട് – 16
• ആലുവ – 15
• കലൂർ – 15
• കളമശ്ശേരി – 15
• വടവുകോട് – 15
• തേവര – 14
• കീഴ്മാട് – 13
• കോട്ടുവള്ളി – 13
• ഇടപ്പള്ളി – 12
• ഒക്കൽ – 12
• കവളങ്ങാട് – 11
• ചൂർണ്ണിക്കര – 11
• തോപ്പുംപടി – 11
• പാമ്പാക്കുട – 11
• ഏലൂർ – 10
• ഐക്കാരനാട് – 10
• ആലങ്ങാട് – 9
• എളംകുന്നപ്പുഴ – 9
• കുന്നത്തുനാട് – 9
• കുന്നുകര – 9
• ചേരാനല്ലൂർ – 9
• മൂവാറ്റുപുഴ – 9
• വരാപ്പുഴ – 9
• അതിഥി തൊഴിലാളി – 8
• എറണാകുളം നോർത്ത് – 8
• കടമക്കുടി – 8
• മുടക്കുഴ – 8
• വെണ്ണല – 8
• എറണാകുളം – 7
• കടവന്ത്ര – 7
• കുമ്പളങ്ങി – 7
• മുണ്ടംവേലി – 7
• വാരപ്പെട്ടി – 7
• അങ്കമാലി – 6
• എറണാകുളം സൗത്ത് – 6
• കരുമാലൂർ – 6
• പെരുമ്പടപ്പ് – 6
• പോണേക്കര – 6
• മുളവുകാട് – 6
• വൈറ്റില – 6
• പനമ്പള്ളി നഗർ – 5
• പെരുമ്പാവൂർ – 5
• രാമമംഗലം – 5
• വടുതല – 5
• ഐ എൻ എച്ച് എസ് – 2
• പോലീസ് ഉദ്യോഗസ്ഥർ -22

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇടക്കൊച്ചി, കൂത്താട്ടുകുളം, പാലാരിവട്ടം, പൂതൃക്ക, അയ്യപ്പൻകാവ്, ഇലഞ്ഞി, ഉദയംപേരൂർ, എളമക്കര, കുമ്പളം, തിരുമാറാടി, നെല്ലിക്കുഴി, നോർത്തുപറവൂർ, പള്ളിപ്പുറം, പൈങ്ങോട്ടൂർ, മുളന്തുരുത്തി, മൂക്കന്നൂർ, വടക്കേക്കര, അശമന്നൂർ, ആമ്പല്ലൂർ, ആവോലി, ഏഴിക്കര, കീരംപാറ, കുട്ടമ്പുഴ, ചിറ്റാറ്റുകര, തമ്മനം, നെടുമ്പാശ്ശേരി, മഴുവന്നൂർ, ആയവന, കരുവേലിപ്പടി, കല്ലൂർക്കാട്, കാഞ്ഞൂർ, കാലടി, കോതമംഗലം, നായരമ്പലം, പച്ചാളം, പാലക്കുഴ, പിണ്ടിമന, മണീട്.

• ഇന്ന് 941 പേർ രോഗ മുക്തി നേടി.

• ഇന്ന് 1908 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1930 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29839 ആണ്. ഇതിൽ 28244 പേർ വീടുകളിലും 89 പേർ കോവിഡ് കെയർ സെന്ററുകളിലും 1506 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 236 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 270 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11405 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് -190
• പി വി എസ് – 50
• ജി എച്ച് മൂവാറ്റുപുഴ-16
• ഡി എച്ച് ആലുവ-6
• സഞ്ജീവനി – 67
• സ്വകാര്യ ആശുപത്രികൾ – 767
• എഫ് എൽ റ്റി സികൾ -1026
• എസ് എൽ റ്റി സി കൾ- 159
• ഡോമിസിലറി കെയർ സെന്റർ- 144
• വീടുകൾ – 8980

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12426 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4301 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 430 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 179 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ സർക്കാർ സ്വകാര്യ മേഖലകളിലെ ഡോക്ടർമാർക്ക് ഇൻഫെക്ഷൻ കൺട്രോൾ, കോവിഡ് ട്രീറ്റ്മെന്റ് പ്രോട്ടോക്കോൾ, റാപിഡ് ആന്റിജൻ ടെസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ അഞ്ചാമത്തെ ബാച്ചിൻറെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ്‌ നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്‌സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4734 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 22 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

 

 

You May Also Like

NEWS

കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽ റോഡിലെ ഹമ്പ് അപകട കെണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിൽ കയറിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ...

NEWS

കോതമംഗലം: നെല്ലിക്കുഴി നാരിയേലിൽ സ്മിത എം പോൾ (50)നിര്യാതയായി. എറണാകുളം ജില്ലാ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു വിന്റെ ഭാര്യയാണ്. കുറുപ്പംപടി മണിയാട്ട്കുടുംബാംഗമാണ്. മക്കൾ:അഖില (അധ്യാപിക, ബ്രഹ്മാനന്ദോദയം സ്കൂൾ, കാലടി),ആതിര,...

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെയും,കോതമംഗലം പട്ടണത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 ഓളം വരുന്ന സി.സി.ടി.വി. നിരീക്ഷണ ക്യാമറ കളുടെയും ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യുടെ...

NEWS

കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...

NEWS

കോതമംഗലം :എറണാകുളം ജില്ലാതല അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു.ഉദ്ഘാടനം  ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഇൻ ചാർജ് സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു.കോതമംഗംലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർസെക്കൻഡറി...

CRIME

കോതമംഗലം :യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പോലീസ് പിടിയിൽ. പാലമറ്റം കൊണ്ടിമറ്റത്ത് താമസിക്കുന്ന കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32), പുന്നേക്കാട് പ്ലാങ്കുടി വീട്ടിൽ അമൽ (32), പുന്നേക്കാട്...

ACCIDENT

കോതമംഗലം : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കെവെ റോഡില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്‍റെ ഭാര്യ സുധ (60) ആണ് മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം:ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.കവളങ്ങാട് ഏരിയാ കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെൻട്രൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു....

NEWS

കോതമംഗലം: മുവാറ്റുപുഴ റോഡില്‍ കറുകടത്ത് വാഹനങ്ങളുടെ കൂട്ടയിടി . ഒരാൾ മരിച്ചു. നാല് പേര്ക്ക് ഗുരുതര പരിക്ക്. പൂപ്പാറ സ്വദേശികള്‍ സഞ്ചരിച്ച കാറിലേക്ക് പിക്ക് അപ്പ് വാന്‍ ഇടിച്ചുകയറി.ഒരു ലോറിയും ബൈക്കും അപകടത്തില്‍പ്പെട്ടു....

NEWS

കോതമംഗലം : കോതമംഗലം പി ഡബ്ല്യു ഡി റോഡ് സബ് ഡിവിഷൻ ഓഫീസിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും ഓണസദ്യയും...

error: Content is protected !!