എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1025 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
പുന്നേക്കാട് ഞായറാഴ്ച മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും , കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു. പുന്നേക്കാട് ആശുപത്രിക്ക് സമീപം പെട്ടിക്കട നടത്തുന്ന വ്യക്തിയാണ് മാത്യു. വെളിയച്ചാൽ സൈന്റ്റ് ജോസഫ് പള്ളിയിൽ അടക്കുകയും ചെയ്തു. ഇദ്ദേഹവുമായി 8/10/20- മുതൽ സമ്പർക്കം ഉണ്ടായിട്ടുള്ള എല്ലാവരും സ്വയം നിരീക്ഷണത്തിൽ കയറേണ്ടതും അതാത് വാർഡിലെ ആശ – ആരോഗ്യപ്രവർത്തകരെ അറിയിക്കേണ്ടതുമാണ് എന്ന് അധികാരികൾ അറിയിക്കുന്നു. പനി, ജലദോഷം, തൊണ്ടവേദന,, ശ്വാസം മുട്ട്, വയറിളക്കം തുടങ്ങിയ എന്തെങ്കിലും രോഗലക്ഷണം ഉള്ളവർ ഉടനടി വിവരം അറിയിക്കേണ്ടതാണ്.
കവളങ്ങാട് പഞ്ചായത്തില്‍ പതിമൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൈങ്ങോട്ടൂരില്‍ പോലിസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോതമംഗലം മുനിസിപ്പാലിറ്റിയില്‍ മൂന്നുപേരും നെല്ലിക്കുഴിയില്‍ രണ്ടുപേരുമാണ് പുതിയ രോഗികള്‍.
• ജില്ലയിൽ ഇന്ന് 480 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 378
• ഉറവിടമറിയാത്തവർ – 73
• ആരോഗ്യ പ്രവർത്തകർ- 23
• ഇന്ന് 1018 പേർ രോഗ മുക്തി നേടി.
• ഇന്ന് 2027 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2208 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30953 ആണ്. ഇതിൽ 29240 പേർ വീടുകളിലും 105 പേർ കോവിഡ് കെയർ സെന്ററുകളിലും 1608 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 143 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 290 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11779 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -234
• പി വി എസ് – 48
• സഞ്ജീവനി – 76
• സ്വകാര്യ ആശുപത്രികൾ – 645
• എഫ് എൽ റ്റി സികൾ – 1268
• ഡോമിസിലറി കെയർ സെന്റർ- 124
• വീടുകൾ – 9384
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12268 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 2146 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 567 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 196 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• മൂവാറ്റുപുഴ MACT ,JFCMI, സബ് കോർട്ട് എന്നിവിടങ്ങളിലെ ജീവനക്കാർക്ക് കോവിഡിനെക്കുറിച്ചും , പ്രതിരോധ മാര്ഗങ്ങൾ, നിരീക്ഷണം,, റിവേഴ്സ് ക്വാറന്റൈൻ എന്നിവയെ കുറിച്ച് പരിശീലനം നൽകി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാലാമത്തെ ബാച്ചിൻറെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4637 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 41 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.