കോതമംഗലം:-തട്ടേക്കാട് ഗവൺമെൻ്റ് യു പി സ്കൂളിൻ്റെ പുതിയ മന്ദിരം ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.ബഹു:പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ആൻ്റണി ജോൺ എം എൽ എ സ്കൂൾ മന്ദിരത്തിൻ്റെ ശിലാഫലകം അനാഛാദനം ചെയ്തു. 50 ലക്ഷം രൂപ മുടക്കി എല്ലാ സൗകര്യങ്ങളോടും കൂടിയ 3 ഹൈടെക് ക്ലാസ്സ് റൂമുകളും ഓഫീസ് സൗകര്യങ്ങളും ഉൾപ്പെടുന്ന പുതിയ മന്ദിരമാണ് ഇവിടെ നിർമ്മിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ലാലു, എറണാകുളം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ജെ ജോസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല കൃഷ്ണൻകുട്ടി,കോതമംഗലം എ.ഇ.ഒ പി എൻ അനിത,വാർഡ് മെമ്പർ പി പി ജബ്ബാർ,ബി.പി.ഒ പി ജോതിഷ്,സ്കൂൾ ഹെഡ്മാസ്റ്റർ എം ഡി ബാബു എന്നിവർ പങ്കെടുത്തു.
