കോതമംഗലം : കഴിഞ്ഞ ദിവസം ഉണ്ടായ കാലവർഷക്കെടുതിയുടെ ഭാഗമായി കാറ്റ് നാശം വിതച്ച വിവിധ പ്രദേശങ്ങൾ ആൻ്റണി ജോൺ എം എൽ എ സന്ദർശിച്ചു.ചെറുവട്ടൂർ സ്കൂളിനു സമീപം കൊറ്റാലിൽ മനോജിൻ്റെ വീടിനു മുകളിലേക്ക് പുളിമരം മറിഞ്ഞ് വീണ് വീട് പൂർണ്ണമായും തകർന്നിരുന്നു. പണിക്കൻമാട്ടേൽ മാധവി,ബിജു, മാടശ്ശേരി നീലകണ്ഠൻ ഇളയത് എന്നിവരുടെ വീടുകൾക്ക് ഭാഗിക നാശ നഷ്ടങ്ങളും സംഭവിച്ചിരുന്നു.വേട്ടാമ്പാറ സ്വദേശി അമ്മിണി കുട്ടപ്പൻ്റെ ഏത്തവാഴ കൃഷിക്ക് നാശനഷ്ടം സംഭവിച്ചു. വൻപതിയാലിൽ സജി,ചെങ്ങനാട് പത്മകുമാർ,ബാലൻ തുടങ്ങിയവരുടെ പ്ലാവ്,ആഞ്ഞിലി,തേക്ക്,റബ്ബർ തുടങ്ങി ഒട്ടേറെ മരങ്ങൾ കടപുഴകി.
പ്രസ്തുത പ്രദേശങ്ങളാണ് എം എൽ എ സന്ദർശിച്ചത്.ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,ഡെപ്യൂട്ടി തഹസിൽദാർ പി എം അബ്ദുൾ സലാം,ഇരമല്ലൂർ വില്ലേജ് ഓഫീസർ എ കെ വർഗീസ്കുട്ടി തുടങ്ങിയവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു. വീടുകൾക്കും,കൃഷി വിളകൾക്കും ഉണ്ടായ നാശ നഷ്ടങ്ങൾ തിട്ടപ്പെടുത്തി നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുവാൻ റവന്യൂ,കൃഷി ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദേശം നൽകി.