കവളങ്ങാട്: യാക്കോബായ സുറിയാനി സഭ സമാനതകളില്ലാത്ത പീഢയിലൂടെ ഇന്ന് കടന്ന് പോയി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സഭക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സഭ നടത്തി വരുന്ന സത്യാഗ്രഹ സമരത്തിനും തോമസ് മാർ അലക്സന്ത്രയോസ്, മാത്യൂസ് മാർ തീമോത്തിയോസ് എന്നീ പിതാക്കന്മാരും ബർ യൂഹാനോൻ റമ്പാനും നടത്തുന്ന ഉപവാസ സമരത്തോടും അനുഭാവം പ്രഖ്യാപിച്ചും സത്യാഗ്രഹ സമരം നടത്തി. ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യയിൽ ജനാതിപത്യ മൂല്യങ്ങളെ കാറ്റിൽ പറത്തി കൊണ്ട് മഹാ ഭൂരിപക്ഷമുള്ള യാക്കോബായ സഭാഗങ്ങളെ തെരുവിൽ ഇറക്കി വിടുന്ന പ്രവണത അവസാനിപ്പിക്കുകയും, എല്ലാ പള്ളികളുടേയും സ്ഥാപന ഉദ്ദേശവും, ആധാരവും, ഉടമ്പടിയും പരിശോധിച്ച ശേഷമേനിയമം നടപ്പാക്കാവൂ എന്നും നീതി ലഭിക്കുന്നവരെയും സമരമായിട്ട് മുന്നോട്ട് പോകും എന്നും ഉത്ഘാടന പ്രസംഗത്തിൽ വികാരി ഫാ. എൽദോസ് പുൽപ്പറമ്പിൽ പറഞ്ഞു. യോഗത്തിൽ ട്രസ്റ്റിമാരായ വർഗീസ് പുന്നേലിൽ, ബൈജു കോഴേക്കാട്ട്, ജോർജ് പടിക്കാടൻ, നെൽസൺ കരിമ്പനക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റെയ്ച്ചൽ ബേബി, പഞ്ചായത്ത് മെമ്പർ വർഗീസ് കൊന്നനാൽ, സിജു കട്ടപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
