കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിൽ മക്കപ്പുഴ എസ് സി കോളനിയിൽ സമഗ്ര വികസനം പദ്ധതിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലൂ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല കൃഷ്ണൻകുട്ടി,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ജെ ജോസ്,പഞ്ചായത്ത് മെമ്പർ വിജയമ്മ ഗോപി എന്നിവർ സന്നിഹിതരായിരുന്നു.
