കോതമംഗലം : യാക്കോബായ വിശ്വാസികളുടെ പള്ളികൾ എല്ലാം ഒരു കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ്കാർക്ക് പിടിച്ചു കൊടുത്തു കൊണ്ടിരിക്കുന്ന സാഹചര്യവും, പിതാക്കന്മാർ കഷ്ടപ്പെട്ട് പടുത്തുയർത്തിയ പള്ളികളും സ്വത്തുക്കളും ഒരു അർഹതയില്ലാത്ത കേവലം നാലഞ്ചു ഇടവകക്കാർ മാത്രമുള്ള ഓർത്തഡോക്സ്കാർക്ക് വിട്ടുകൊടുക്കുന്നത് ഏറെ സങ്കടകരവും നീതിന്യായ വ്യവസ്ഥകൾക്കും യോജിക്കാത്തതുമാണ്. യാക്കോബായ സഭ വേദനിക്കുന്ന ഈ നാളുകളിൽ, സഹന സമരം നടത്തുന്ന ഈ നാളുകളിൽ ഓണാഘോഷങ്ങൾ വെടിഞ്ഞ് പ്രതിഷേധിക്കണമെന്ന് മതമൈത്രി സംരക്ഷണ സമിതി ആഹ്വാനം ചെയ്യുന്നു.
തിരുവോണ ദിനമായ ആഗസ്റ്റ് 31-നാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാർതോമാ ചെറിയപള്ളി അങ്കണത്തിൽ മതമൈത്രി സംരക്ഷണ സമിതി അംഗങ്ങൾ തിരികൾ കത്തിച്ചു പ്രതിഷേധിക്കുന്നു. ഓണാഘോഷങ്ങൾ എല്ലാം വെടിഞ്ഞുള്ള ഈ സഹന സമരത്തിൽ എല്ലാ യാക്കോബായ വിശ്വാസങ്ങളും അനുഭാവികളും തങ്ങളുടെ വീടുകളിൽ തിരികൾ കത്തിച്ചു പിടിച്ച ഈ പ്രതിഷേധ സമരത്തിൽ പങ്കെടുക്കണമെന്ന് മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ ജി ജോർജ് അറിയിച്ചു.