മൂവാറ്റുപുഴ: നിർദ്ധന രോഗികൾക്കാശ്വാസമായി മുളവൂർ ആസ്ഥാനമായി സേവനം ചാരിറ്റി പ്രവർത്തനമാരംഭിച്ചു. ചാരിറ്റിയുടെ ഓഫീസ് ഉദ്ഘാടനം കിഴക്കേകടവ് നൂറുൽ ഹുദ ജുമാ മസ്ജിദ് ഇമാം നൂറുദ്ധീൻ സഖാഫി ഊരംകുഴി നിർവ്വഹിച്ചു. ചാരിറ്റി ചെയർമാൻ മനാഫ് പൂത്തനായിൽ അധ്യക്ഷത വഹിച്ചു. നാസർ പട്ടളായിൽ, നൗഷാദ് മുളമറ്റം, കെ.എം.ഫൈസൽ, സുരേഷ് കാവുംപടി, നൂറുദ്ധീൻ കൂവക്കാട്ട്, അനസ് പുഴക്കര, കബീർ കാട്ടകുടി, മുഹമ്മദ് ജെവ്ബിൻ, റസാക്ക് ഓടക്കാലി എന്നിവർ സംമ്പന്ധിച്ചു. നിർന്ധന രോഗികൾക്ക് സാമ്പത്തിക സഹായം, മെഡിക്കൽ ഉപകരണങ്ങൾ അടക്കം എത്തിച്ച് നൽകുന്നതിന് മുളവൂർ ആസ്ഥാനമായി യുവാക്കളുടെ കൂട്ടായ്മ രൂപീകരിച്ചാണ് സേവനം ചാരിറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
