കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗകാർക്ക് ഓണക്കിറ്റും,ഓണക്കോടിയും നൽകുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. മണ്ഡലത്തിലെ വിവിധ ആദിവാസി കോളനികളിൽ നിന്നുള്ള 292 സ്ത്രീകൾക്ക് സെറ്റ് മുണ്ടും,228 പുരുഷൻമാർക്ക് ഡബിൾ മുണ്ടും, തോർത്തും എന്നിങ്ങനെ 520 പേർക്കാണ് ഓണക്കോടി നൽകുന്നത്. ഇതോടൊപ്പം മുഴുവൻ ആദിവാസി കുടുംബങ്ങൾക്കുള്ള സൗജന്യ ഓണകിറ്റ് വിതരണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും എം എൽ എ അറിയിച്ചു.
