കോതമംഗലം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിചിരിക്കുകയാണ് ഒരു ആറാം ക്ലാസ്സുകാരൻ. ചേലാട് വലിയകുന്നേൽ കുരിയാക്കോസിന്റെയും, ബെൽജിയുടെയും ഇളയ മകനായ ജോൺ കുരിയാക്കോസ് ആണ് ഈ കൊച്ചു മിടുക്കൻ. ഒഴിഞ്ഞ പ്ലാസ്റ്റിക് മിഠായി ഭരണിയിൽ സെൻസർ ഘടിപ്പിച്ചാണ് ഈ കൊച്ചു മിടുക്കൻ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ നിർമിച്ചിരിക്കുന്നത്. ചേലാട് പിണ്ടിമന ഗവ. യൂ പി. സ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥി ആണ് ജോൺ. സഹോദരി അക്സ പിണ്ടിമന ടി. വി. ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എട്ടാംക്ലാസ്സ് വിദ്യാർത്ഥിനിയും.
പിതാവ് വി. ജെ. കുര്യാക്കോസ് പിണ്ടിമന സെന്റ്. ജോൺസ് യാക്കോബായ പള്ളിയിലെ പ്രധാന ശുശ്രുഷകൻ ആണ്. മാതാവ് ബെൽജി അംഗൻവാടി ജീവനക്കാരിയും.ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിര്മിച്ചതിലൂടെ സഹപാഠികളുടെയും, അധ്യാപകരുടെയും നാട്ടുകാരുടെയും ഒക്കെ ഏറെ പ്രശംസയാണ് ഈ കൊച്ചു മിടുക്കന് കിട്ടുന്നത്.