മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ കോവിഡ് 19 രോഗികള്‍ക്കും നീരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സഞ്ചരിക്കുന്നതിനായി ടൂ ചേമ്പര്‍ വെഹിക്കിള്‍ സര്‍വ്വീസ് ആരംഭിച്ചു. 10-ടാക്‌സി കാറുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് 19 പോസ്റ്റീവ്, നഗറ്റീവ്കാര്‍ക്കും നീരീക്ഷണത്തില്‍ കഴിയുന്നവരെയും ശ്രവപരിശോധനയ്ക്കായി ആശുപത്രികളിലേയ്ക്കും വീടുകളിലേയ്ക്കും നിരീക്ഷണ കേന്ദ്രങ്ങളിലും എത്തിക്കുന്നതിനാണ് ടൂ ചേമ്പര്‍ വെഹിക്കള്‍ സര്‍വ്വീസ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഡ്രവറുടെ സുരക്ഷക്കായി പ്രത്യേക കവചം തീര്‍ത്ത് അണു നശീകരണ സൗകര്യത്തോടെയാണ് ടൂ ചേമ്പര്‍ വെഹിക്കള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ഓട്ടം കഴിയുമ്പോഴും വാഹനം അണു നശീകരണം നടത്തി സുരക്ഷിതമാക്കിയ ശേഷമാണ് അടുത്ത സര്‍വ്വീസ് നടത്തുകയുള്ളു. നിലവില്‍ എയര്‍പോട്ടുകളിലാണ് ടൂ ചേമ്പര്‍ വെഹിക്കള്‍ സര്‍വ്വീസ് നടത്തുന്നത്.
കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവരുടെയടക്കം ശ്രവപരിശോധനയ്ക്ക് കൊണ്ട് പോകുന്നതിനായി ആമ്പുലന്‍സുകളെയാണ് നിലവില്‍ ആശ്രയിക്കുന്നത്. ഇത് രോഗിയുടെ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും കടുത്ത മാനസീക സമ്മര്‍ദ്ധത്തിന് ഇടയാക്കുന്നുവെന്ന സാഹചര്യം ഒഴിവാക്കുന്നതിന് കഴിയും. ടാക്‌സി ആവശ്യമുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുമ്പോള്‍ കാക്കനാട് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുമാണ് ടാക്‌സി എത്തുന്നത്. ഇതി സമയ നഷ്ടവും സാമ്പത്തീക നഷ്ടത്തിനും കാരണമാകുന്നുണ്ട്. അതാത് പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ടാല്‍ വാഹനം ലഭ്യമാകുന്ന തരത്തിലാണ് ടാക്‌സികള്‍ ക്രമീകരിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് നിലവില്‍ ശ്രവപരിശോധന കേന്ദ്രമുള്ളത്. പേഴയ്ക്കാപ്പിള്ളി സൈബൈന്‍ ആശുപത്രിയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ സര്‍വ്വീസ് നടത്തുന്ന ടൂ ചേമ്പര്‍ വെഹിക്കളിന്റെ ഫ്‌ളാഗോഫ് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ആര്‍.ഡി.ഒ. ചന്ദ്രശേഖരന്‍ നായര്‍.കെ, തഹസീല്‍ദാര്‍ കെ.എസ്.സതീഷന്‍, വി.എം.നൗഷാദ് ടാക്‌സി ഡ്രൈവര്‍മാര്‍ സമ്പന്ധിച്ചു.