Connect with us

Hi, what are you looking for?

CRIME

ഗുണ്ടാസംഘങ്ങള്‍ തമ്മിലടി കത്തി കുത്തും ബോബ് ഏറും; പൊറുതിമുട്ടി പൊതു ജനം

കുറുപ്പംപടി: തുരുത്തിയില്‍ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ചേരിപോര് മുറുകിയതോടെ പൊറുതി മുട്ടി പൊതുജനം. കലഹം രൂക്ഷമായതോടെ ഇന്നലെ ഉച്ചക്ക് കാറിലെത്തിയ ഒരുസംഘം മറ്റു സംഘത്തിനു നേരെ നാടന്‍ ബോംബെറിഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ചു. തുരുത്തി കവലയ്ക്ക് സമീപത്തെ സ്റ്റേഡിയത്തിലിരുന്ന യുവാക്കള്‍ക്ക് നേരെയാണ് അക്രമികള്‍ നാടന്‍ ബോബെറിഞ്ഞത്. ഭയന്നോടുന്നതിനിടെ ചെറിയ രീതിയില്‍ പരിക്കേറ്റ അമല്‍, അതുല്‍ എന്നിവരെ കുറുപ്പംപടി പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പ്രദേശത്തെ രണ്ട് വീടുകളില്‍ നിന്നായാണ് പോലീസിന് ലഭിച്ചത്. വെള്ള നിറത്തിലുള്ള സിഫ്റ്റ് കാറിലെത്തിയവരാണ് ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്ന് പരിസരവാസികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വേങ്ങൂര്‍ പുതുമനയിലുണ്ടായ കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘങ്ങള്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ സംഭവത്തിന് കാരണമെന്നാണ് പോലീസിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട് കുറുപ്പംപടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തുരുത്തിയിലെ ഈ സ്റ്റേഡിയം കേന്ദ്രീകരിച്ച് ലഹരി ഉപയോക്താക്കള്‍ അടക്കമുളളവര്‍ നിരവധിയാണെന്നും മറ്റു നാടുകളില്‍ നിന്നുള്ളവര്‍ വരെ രാത്രികാലങ്ങളില്‍ ഇവിടെ വന്നുപോകുന്നുണ്ടെന്നും ഇതിന് അറുതി വരുത്തേണ്ടത് ആവശ്യമാണെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....