Connect with us

Hi, what are you looking for?

CRIME

സ്‌കൂട്ടർ കാലിൽ കയറിയത് ചെന്ന് അവസാനിച്ചത് കത്തി വീശലിലും കൂട്ട തല്ലിലും ; വധശ്രമത്തിന് കേസ് എടുത്ത് പോലീസ്

കുറുപ്പംപടി : പട്ടാലിലെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രി യുവാവ് കത്തി വീശി ഭീകരാന്തീക്ഷം സൃഷ്ടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളിലെ വിശദാംശങ്ങൾ പുറത്തുവരുന്നു. കാലിൽ സ്‌കൂട്ടർ കയറ്റിയത് ചോദ്യം ചെയ്തതിലെ പ്രകോപനമാണ് യുവാവ് കത്തിവീശാൻ കാരണമെന്ന് പെരുമ്പാവൂർ പൊലീസ് പറയുന്നു. പെരുമ്പാവൂർ പാറപ്പുറം ചെറുവള്ളിക്കുടി സജിത്തിന്റെ മകൻ സഞ്ജു(19)വാണ് കത്തിവീശി പമ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബസ്സുടമ പെരുമ്പാവൂർ കാവുംപുറം കണ്ണാടൻ ജോറീസി(36)നാണ് കത്തിക്കുത്തിൽ പരിക്കേറ്റത്. കോതമംഗലം -അങ്കമാലി റൂട്ടിലോടുന്ന സെന്റ് ബേസിൽ ബസ്സിന്റെ ഉടമയാണ് ജോറീസ്. ബസ്സിൽ ഡ്രൈവറായി പോകുന്നതും ജോറീസാണ്. ബസ്സ് പാർക്കുചെയ്ത ശേഷം പമ്പിൽ നിൽക്കുകയായിരുന്ന തന്റെ കാലിൽ പെട്രോളടിക്കാനെത്തിയ സഞ്ജുവിന്റെ സ്‌കൂട്ടറിന്റെ ചക്രം കയറിയിറങ്ങിയെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ഇയാൾ തന്നെ കത്തിയെടുത്ത് നേരിടുകയായിരുന്നെന്നുമാണ് ജോറീസ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.

പെരുമ്പാവൂരിൽ സ്വകാര്യബസ്സ് ജീവനക്കാരനാണ് സഞ്ജു. കാലിൽ സ്‌കൂട്ടർ കയറ്റിയതിനെക്കുറിച്ച് ജോറീസ് ചോദിക്കുന്നതും തുടർന്ന് ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെടുകയും സഞ്ജു കത്തിയെടുത്ത് ജോറീസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പിന്നീട് അടിവസ്ത്രം മാത്രമിട്ട് രംഗം പ്രവേശം ചെയ്യുന്ന ജോറീസ് സഞ്ജുവിനെ ആക്രമിക്കുന്നു. സഞ്ജു മുമ്പും കത്തിക്കുത്ത് കേസ്സിൽ പ്രതിയാണെന്നും ഇയാൾ ലഹരിക്കടിമയാണെന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികത്സയിലാണ്. നിലവിൽ സഞ്ജുവിന്റെ പേരിൽ വധശ്രമത്തിനാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തിട്ടുള്ളത്.

📲 വാർത്തകൾ മൊബൈൽ ലഭിക്കുവാൻ ജോയിൻ ചെയ്യുക.. 👇

You May Also Like

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

error: Content is protected !!