കോതമംഗലം: ഓണത്തിന് ഓരോ വീട്ടിലും ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യവുമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബ്ലോക്കിലെ പതിനൊന്നു കൃഷിഭവനുകളിലും തുടർന്ന് വിത്തു പായ്ക്കറ്റുകൾ ലഭ്യമായിരിക്കും. പച്ചക്കറി വികസനത്തിന് എല്ലാ പഞ്ചായത്തുകളെയും കേന്ദ്രീകരിച്ച് വിപുലമായ പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ കൃഷി വകുപ്പ് പദ്ധതികളും സംയോജിപ്പിച്ച് സുഭിക്ഷ കേരളം പദ്ധതികളിൽ ഉൾപ്പെടുത്തി തൈകൾ,വിത്തുകൾ,ഗ്രോബാഗുകൾ എന്നിവ കൃഷിഭവൻ മുഖേന നൽകി മണ്ഡലം അടിസ്ഥാനത്തിൽ പച്ചക്കറിയിൽ സ്വയം പര്യാപ്തത നേടുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും ആരംഭിച്ചതായി എംഎൽഎ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു സ്വാഗതവും,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എച്ച് നാസർ നന്ദിയും അറിയിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാന്തമ്മ പയസ്,സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻമാരായ സെലിൻ ജോൺ,ഷീല കൃഷ്ണൻകുട്ടി,ബ്ലോക്ക് മെമ്പർമാരായ എം എൻ ശശി,സണ്ണി പൗലോസ്,സെബാസ്റ്റ്യൻ അഗസ്തി,വിൽസൺ ഇല്ലിക്കൽ,ജെസ്സിമോൾ ജോസ്,റെയ്ച്ചൽ ബേബി,ഒ ഇ അബ്ബാസ് എന്നിവർ പങ്കെടുത്തു.