കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്കിൽ 680 പേരാണ് ഹോം-ഇൻസ്റ്റിറ്റ്യൂഷൻ-പെയ്ഡ് ക്വാറൻ്റയിനുകളിലായി കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 62,വാരപ്പെട്ടി പഞ്ചായത്ത് 46,കോട്ടപ്പടി പഞ്ചായത്ത് 37,പിണ്ടിമന പഞ്ചായത്ത് 60,കീരംപാറ പഞ്ചായത്ത് 34,കുട്ടമ്പുഴ പഞ്ചായത്ത് 41,പല്ലാരിമംഗലം പഞ്ചായത്ത് 27, കവളങ്ങാട് പഞ്ചായത്ത് 49, പോത്താനിക്കാട് പഞ്ചായത്ത് 40, പൈങ്ങോട്ടൂർ പഞ്ചായത്ത് 45, കോതമംഗലം മുൻസിപ്പാലിറ്റി 140 എന്നിങ്ങനെ 581പേർ ഹോം ക്വാറന്റയ്നിൽ കഴിയുന്നുണ്ട്.
സർക്കാർ ക്വാറൻ്റയ്ൻ സെൻ്ററുകളായ നെല്ലിക്കുഴി ബസേലിയോസ് ദന്തൽ കോളേജിലെ ക്വാറൻ്റയ്ൻ സെൻ്ററിൽ 37 പേരും,ചേലാട് സെൻ്റ് ഗ്രിഗോറിയോസ് ദന്തൽ കോളേജിലെ ക്വാറൻ്റയ്ൻ സെൻ്ററിൽ 43 പേരുമടക്കം 80 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതു കൂടാതെ താലൂക്കിൽ നിന്നുള്ള 19 പേർ എറണാകുളത്ത് വിവിധ കേന്ദ്രങ്ങളിലായി പെയ്ഡ് ക്വാറന്റയ്നിൽ കഴിയുന്നതുമടക്കം 680 പേർ താലൂക്കിൽ നിന്നും ക്വാറന്റയ്നുകളിൽ കഴിയുന്നുണ്ടെന്നും, നിരീക്ഷണത്