കോതമംഗലം :-പാർശ്വവൽക്കരണമില്ലാത്ത ക്ലാസ്സ് മുറികൾ ലക്ഷ്യമിട്ട് എല്ലാ കുട്ടികൾക്കും വീടുകളിൽ തന്നെ ഓൺലൈൻ പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു.നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞി ഗവൺമെന്റ് യു പി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിക്കും,ഉപ്പുകണ്ടം എ ജി സി എം യു പി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിക്കുമാണ് ടെലിവിഷനുകൾ നൽകിയത്. ആന്റണി ജോൺ എംഎൽഎ ടെലിവിഷൻ കൈമാറി. ചടങ്ങിൽ കോതമംഗലം ഉപജില്ലാ ഓഫീസർ പി എൻ അനിത,വാർഡ് മെമ്പർ അബ്ദുൽ അസിസ്,ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ പി ജ്യോതിഷ്,കുറ്റിലഞ്ഞി ഗവൺമെന്റ് യു പി സ്കൂൾ സീനിയർ അധ്യാപകൻ ടി എ അബൂബക്കർ,ക്ലസ്റ്റർ കോ ഓർഡിനേറ്റർ എ ഇ ഷെമീദ,റിസോഴ്സ് അധ്യാപകരായ സ്മിത മനോഹർ,അജിത ഗോപാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
