കോതമംഗലം: പെട്രോൾ,ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സി പി ഐ എം കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നെല്ലിക്കുഴിയിൽ നടന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി പി എം മജീദ്,വാർഡ് മെമ്പർ സി ഇ നാസ്സർ,ബ്രാഞ്ച് സെക്രട്ടറി റസ്റ്റൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
