കോതമംഗലം: നഗരത്തിലെ ഒരു ലോഡ്ജിൽ ഇന്നലെ വൈകിട്ടോടെയാണ് മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി താമസിക്കുന്നയാൾ മുറിക്ക് പുറത്തേക്ക് വരാതായപ്പോൾ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. അടിമാലി മച്ചിപ്ലാവ് കടവനപുഴ കുട്ടപ്പന്റെ മകൻ ബിജു (51) വിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ പ്രാഥമിക നടപടികൾക്കായി കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
						
									


























































