കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ആദിവാസി കുടിയിലെ വിദ്യാർത്ഥികൾക്ക് ഇനി ഓൺലൈൻ പഠനം ലഭ്യമാകും. സർക്കാരിന്റെ ഫസ്റ്റ്ബെൽ ഓൺലൈൻ പഠനം ആരംഭിച്ചങ്കിലും വൈദ്യുതിയോ, ടെലിവിഷിനോ ഇല്ലാത്തതിനാൽ വാരയം ആദിവാസി കുടിയിലെ 75 കുടബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ് ലഭ്യമല്ലായിരുന്നു . സംഭവം ശ്രദ്ധയിൽപ്പെട്ട കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലാലു ഇടപെട്ട ടീം ആസ്പെർ സഹകരണത്തോടെ എകദേശം 70000 മുടക്ക് മുതൽ വരുന്ന ടെലിവിഷൻ, ഡിഷ് റ്റി വി ,സോളാർ പാനൽ ഉൾപ്പെടെ വാരിയം കുടിയിൽ സ്ഥാപിക്കുക ആയിരുന്നു. ഇതോടെ കുടിയാലെ 75 കുടബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനം ലഭ്യമായി . പഞ്ചായത്ത് പ്രസിഡന്റ് സസ്യ ലാലു ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷ വഹിച്ചു. വാഴക്കുളം അഗ്രോ ഫ്രൂട്ട് ചെയർമാൻ ഇ.കെ ശിവൻ ,പഞ്ചായത്ത് അംഗം കെ.കെ ബൈജു, എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ രാജേഷ്, ഉരുമൂപ്പർ ,അനിൽ പൊന്നു ആസ്പെർ അംഗങ്ങൾ ആയ ജോഷി സേവ്യർ,ജിപിൻ സേവി എന്നിവർ പങ്കെടുത്തു.
