കോതമംഗലം : തൻ്റെ രണ്ടാം പിറന്നാൾ ആഘോഷം മാതൃകയാക്കി 2 വയസ്സുകാരി ആൻലിയ അഖിലേഷ്. പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി തനിയ്ക്ക് പിറന്നാൾ സമ്മാനമായി കിട്ടിയ തുകയായ 5000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയാണ് 2 വയസ്സുകാരി ആൻലിയ അഖിലേഷ് മാതൃകയായത്. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആൻ്റണി ജോൺ എം എൽ എ വീട്ടിലെത്തി ഏറ്റുവാങ്ങി. രണ്ട് വയസ്സുകാരി ആൻലിയയുടെ പ്രവർത്തി എല്ലാവർക്കും മാതൃകയാണെന്ന് എം എൽ എ പറഞ്ഞു. കോതമംഗലം കുത്തുകുഴി സ്വദേശി വഴിമംഗലത്ത് അഖിലേഷ് മാത്യുവിൻ്റേയും അനു അഖിലേഷിന്റേയും മകളാണ് ആൻലിയ അഖിലേഷ്.
