കുട്ടമ്പുഴ : രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോട്നുബന്ധിച്ച് സർക്കാരിന്റെ ഭരണ നോട്ടങ്ങൾ അടങ്ങിയ പ്രധാനമന്ത്രിയുടെ കത്തുമായി കോതമംഗലം മണ്ഡലം കട്ടുമ്പുഴ പഞ്ചായത്തിലെ ഗൃഹ സമ്പർക്കത്തിന് തുടക്കം കുറിച്ചു. കുട്ടമ്പുഴയിൽ നടന്ന സമ്പർക്ക പരിപാടിയുടെ ഉത്ഘാടനം ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് നാരായണൻ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ മുരളി കുട്ടംമ്പുഴക്ക് പ്രധാനമന്ത്രിയുടെ കത്ത് കൈമാറി നിർവ്വഹിച്ചു. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി മിഥുൻ മണി, വൈസ് പ്രസിഡന്റ് പി.എൻ ശിവൻ ഉരുളൻതണ്ണി, എസ് സി മോർച്ച മണ്ഡലം കമ്മറ്റിയംഗം പി.റ്റി.പ്രസാദ് എന്നിവർ പങ്കെടുത്തു.
