കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ അഴിമതിയ്ക്കും വികസന മുരടിപ്പിനും എതിരെ എൽഡിഎഫ് കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ (ജൂൺ 12 )വെള്ളിയാഴ്ച 10 മണിയ്ക്ക് നെല്ലിമറ്റം, ഊന്നുകൽ, പുത്തൻകുരിശ്, നേര്യമംഗലം എന്നി നാല് കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പഞ്ചായത്തിലെ നെല്ലിമറ്റം, ഊന്നുകൽ, പുത്തൻകുരിശ്, നേര്യമംഗലം പ്രദേശങ്ങളിൽ ഒരേ സമയം പ്രതിക്ഷേധം നടന്നത്. പഞ്ചായത്തിലെ സമസ്തമേഖലയിലും അഴിമതി നടത്തുന്ന പ്രവർത്തനങ്ങളാണ് യുഡിഎഫ് നേത്യത്യത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നടത്തുന്നത്. ടാങ്കർ കുടിവെളള വിതരണത്തിലും വ്യാപക ക്രമക്കേടുണ്ടായിട്ടുണ്ട്.
മഴക്കാലത്തിന് മുന്നോടിയായി പുഴയിലെ ചെളിയും, എക്കലും നീക്കി പ്രളയം ഒഴിവാക്കാനാവശ്യമായ നടപടി എടുക്കാൻ ഗവൺമെൻ്റ് നിർദ്ദേശം പോലും പഞ്ചായത്തിൽ പാലിച്ചിട്ടില്ല. മഴക്കാല പൂർവ്വ ശുചികരണവും നടന്നിട്ടില്ല. എൽഡിഎഫ്
ഗവൺമെൻ്റിൻ്റെ വികസന പദ്ധതികൾ. അട്ടിമറിയ്ക്കുകയാണ്. തേങ്കോടിനെ പുത്തൻകുരിശ്മായി ബന്ധിയ്ക്കുന്ന പാലത്തിന് എംഎൽഎ 50 ലക്ഷം രൂപ അനുവദിച്ചിട്ട് നിരവധി വർഷങ്ങളായിട്ടും പഞ്ചായത്തിൻ്റെ അനാസ്ഥ മൂലം പദ്ധതി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഈ സന്ദർഭത്തിലാണ് പഞ്ചായത്തിലെ അഴിമതിയ്ക്കും വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കും എതിരെ എൽഡിഎഫ് പ്രക്ഷോഭം നടത്തിയതെന്ന് സമരത്തിന് നേതൃത്വം നൽകിയ എൽഡിഎഫ് നേതാക്കൾ പറഞ്ഞത്.
(ഫോട്ടോ: 2) കവളങ്ങാട് പഞ്ചായത്ത് യു.ഡി.എഫ്.ഭരണ സമിതിയുടെ അഴിമതിക്കെതിരെ എൽ.ഡി.എഫ്. നടത്തിയ പ്രതിക്ഷേധ സമരം സി.പി.എം ലോക്കൽ സെക്രട്ടറി ഷിബു പടപറമ്പത്ത് നെല്ലിമറ്റത്ത് ഉദ്ഘാടനം ചെയ്യുന്നു)
നെല്ലിമറ്റത്ത് ടൗണിൽ നടന്ന സമരം സി.പി.എം. കവളങ്ങാട് ലോക്കൽ സെക്രട്ടറി ഷിബു പട പറമ്പത്ത് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ലോക്കൽ കമ്മറ്റിയംഗം എൻ.എം.മക്കാർ അദ്ധ്യക്ഷത വഹിച്ചു.ജനതാദൾ (എൽ.ജെ.ഡി ) കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി ട്രഷറർ ശിവൻ കൊച്ചെറുക്കൻ അഭിവാദ്യം ചെയ്തു. ഊന്നുകല്ലിൽ നടന്ന സമരം സി.പി.ഐ.കവളങ്ങാട് ലോക്കൽ സെക്രട്ടറി നൗഷാദ് ഉപ്പു കുളം ഉദ്ഘാടനം ചെയ്തു.ജനതാദൾ (എൽ.ജെ.ഡി )പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി ബിജു തേൻകോട് അദ്ധ്യക്ഷനായി. ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്.പൗലോസ് അഭിവാദ്യം ചെയ്തു.
പുത്തൻകുരിശിൽ നടന്ന സമരം സി.പി.ഐ.നേര്യമംഗലം ലോക്കൽ സെക്രട്ടറി പി.റ്റി ബെന്നി ഉദ്ഘാടനം ചെയ്തു. സി.പി.എം.നേര്യമംഗലം ലോക്കൽ കമ്മറ്റിയംഗം യാസർ മുഹമ്മദ് അദ്ധ്യക്ഷനായി ജനാതിപത്യ കേരള കോൺഗ്രസ് നേതാവ് ജോസ് കൂവള്ളൂർ അഭിവാദ്യം ചെയ്തു.നേര്യമംഗലത്ത് നടന്ന സമരം സി.പി.എം നേര്യമംഗലം ലോക്കൽ സെക്രട്ടറി കെ.ഇ.ജോയി ഉദ്ഘാടനം ചെയ്തു. സി.പി.ഐ.താലൂക്ക് കമ്മറ്റിയംഗം പി.എം.ശിവൻ അദ്ധ്യക്ഷനായി.