Connect with us

Hi, what are you looking for?

NEWS

611 മലനിരയിൽ പാറമട സ്ഥാപിക്കാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ

കോതമംഗലം: കീരമ്പാറ പഞ്ചായത്തിൽ കൊണ്ടിമറ്റം ഭാഗത്ത് 611 മലനിരയിൽ പാറമട സ്ഥാപിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിനെതിരെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും.പരിസ്ഥിതി ലോല മേഖലയിൽപ്പെട്ടതാണ് 611 മലനിരകൾ. വളരെ വിസ്‌തൃതമായ മലനിരയിൽ കൊണ്ടിമറ്റം ഭാഗത്ത് പാറമട സ്ഥാപിക്കാനുള്ള ശ്രമമാണ് സ്വാകാര്യ വ്യക്തി ചെയ്യുന്നത്. 611 മലയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ പഞ്ചായത്തിലെ 4,5,6 വാർഡുകളിൽ അത് വലിയ അപകടമായി മാറും. പറയുടെ അടിഭാഗത്ത് നിന്നും മണ്ണ് മാറ്റിയാണ് പാറമട പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നത്. പാറമടക്ക് വേണ്ടി മണ്ണ് മാറ്റി റോഡും വെട്ടിയിട്ടുണ്ട്.

മലയിൽ പാറമടയുടെ പേരിൽ റവന്യൂ ഭൂമിയിലെ മരങ്ങളും മുറിച്ചു മാറ്റുന്നതായും മലയിൽ മണ്ണും കുറ്റൻ കല്ലുകളും ഇളക്കി മാറ്റിയുള്ള റോഡ് നിർമാണം നടന്ന് വരികയാണ്. ഇത് പ്രദേശത്ത് ശക്തമായ ഉരുള്‍ പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യത ചൂണ്ടി കാട്ടിയാണ് ജനങ്ങൾ എതിർക്കുന്നത്. 611 മലയുടെ ചുറ്റും നൂറുകണക്കിന് കുടുംബങ്ങൾ താമസിച്ചു വരുന്നുണ്ട്.ആരാധനാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും കൂട്ടത്തിൽ ഉണ്ട്. ഇവിടെ പാറമട സ്ഥാപിച്ചാൽ അത് വയനാട്ടിലുണ്ടായതുപൊലെയുള്ള ദുരന്തങ്ങൾക്ക് കാരണമാകുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ സാഹചര്യം കോതമംഗലത്തും രൂപപ്പെടുന്നതായി ഇവർ പറയുന്നു. രണ്ടു ദിവസം മുൻപാണ് മാമലക്കണ്ടെത്ത് ഒരു കുന്നിൻ മുകൾ ഇടിഞ്ഞു വീണത്. ഇവിടെ മറ്റൊരു ദുരന്തം കൂടി ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

ഇത് പ്രദേശവാസികളിൽ വലിയ തോതിലുള്ള ഭയവും നിരാശയും ഉണ്ടാക്കുന്നതായും നാട്ടുകാർ പറഞ്ഞു. പ്രകൃതിയുടെ നിലനിൽപ്പ് തന്നെ തകർക്കുന്ന ഇത്തരം നീക്കം നിർത്തി വക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഏതു വിധേനയും പാറമടക്കെതിരെ എല്ലാവരും ഒരുമിച്ചു നിൽക്കുമെന്നും പാറമട സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ജോണ്‍ പിച്ചാപ്പിള്ളില്‍ കൊടിയേറ്റി. ഇന്ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് നൊവേന, ആഘോഷമായ സുറിയാനി...

CHUTTUVATTOM

പോത്താനിക്കാട്: നറുക്കെടുപ്പിലൂടെ പോത്താനിക്കാട് പഞ്ചായത്തിലെ രണ്ട് സ്ഥിരം സമിതികള്‍ നേടി എല്‍ഡിഎഫ്. ഇവിടെ നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും എല്‍ഡിഎഫിന് ലഭിച്ചത്. ഇരു മുന്നണികള്‍ക്കും തുല്യ അംഗബലമായതോടെ സ്ഥിരം സമിതി അംഗങ്ങളെ...

CHUTTUVATTOM

കോതമംഗലം: എംവിഐപിയുടെ വലതുകര കനാല്‍ തുറക്കാത്തതിനെ തുടര്‍ന്ന് വരള്‍ച്ചാ ഭീഷണിയില്‍ കോതമംഗലം താലൂക്കിലെ നാലു പഞ്ചായത്തുകള്‍. പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പാക്കുന്നത് എംവിഐപി കനാലാണ്. എംവിഐപിയുടെ...

CHUTTUVATTOM

കോതമംഗലം: ഫാര്‍മേഴ്‌സ് അവയര്‍നസ് റിവൈവല്‍ മൂവ്‌മെന്റ്റിന്റെ നേതൃത്വത്തില്‍ വന്യജീവി ആക്രമങ്ങള്‍ക്കെതിരെ പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ മൂന്ന് കിലോമീറ്റര്‍ ‘സാരി വേലി’ കെട്ടി പ്രതിഷേധിച്ചു. മനുഷ്യന്റെ ജീവനും, നിലനില്‍പ്പിനും നിരന്തരം ഭീഷണി ഉയര്‍ത്തുന്ന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം -മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലംപടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.വാരപ്പെട്ടി പോത്തനാകാവുംപടി പൂക്കരമോളയിൽ കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയാണ് മരണമടഞ്ഞത്. മകൻ യദുവിനൊപ്പം അമ്പലത്തിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഗീതയെയും, യദുവിനെയും...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ വീടിനു നേരെ കാട്ടാനയാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ 5ഓടെ വാവേലിയില്‍ ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കുളപ്പുറം അനീഷിന്റെ വീടിന്റെ ജനാലകളാണ് തകര്‍ത്തത്. ആറോളം ആനകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാനയാണ് അനീഷിന്റെ...

CHUTTUVATTOM

ഷാനു പൗലോസ് കോതമംഗലം: കേരള സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിലെ എക്കോ ടൂറിസം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയമലയോര പ്രദേശമായ പാലമറ്റം കാളക്കടവ് എക്കോ പോയിന്റ് കേന്ദ്രീകരിച്ച്ആരംഭിച്ച എക്കോ ടൂറിസം പദ്ധതി ഗര്‍ഭാവസ്ഥയില്‍ തന്നെ നിലച്ച് പോകുന്ന...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ (സാരംഗ് 2കെ26) 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന തല മേളയിലെ വിജയികള്‍ക്ക് എംഎല്‍എ ചടങ്ങില്‍...

CHUTTUVATTOM

കോതമംഗലം: നിര്‍ദ്ദിഷ്ട തങ്കളം നാലുവരി പാതയുടെ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് നെല്‍വയല്‍ നികത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. തങ്കളം ലോറി സ്റ്റാന്‍ഡിന് സമീപം തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ച് രാത്രിയില്‍ മണ്ണിട്ട് വയല്‍ നികത്തിയ...

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ വ്യതിയാനംമൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കാന്‍ ലോക ബാങ്ക് അനുവദിച്ച ആദ്യ ഗഡു തുകയായ 2,400 കോടി രൂപ പിണറായി സര്‍ക്കാര്‍ വക മാറ്റി ചിലവഴിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ‘മിഡാസ്-25’ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. കോതമംഗലം എംഎ കോളേജ് അസോസിയേഷനും, കേന്ദ്ര സര്‍ക്കാരിന്റെ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷനും...

CHUTTUVATTOM

കോതമംഗലം: ഭൂതത്താന്‍കെട്ട് പാലത്തിന് താഴെ പുഴയില്‍ അങ്കമാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി ചമ്പന്നൂര്‍ സൗത്ത് തിരുതനത്തി ബിനില്‍ (32) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്ന് ബിനിലിനെ...

error: Content is protected !!