കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ തകർച്ച പരിഹരിച്ച് നവീകരിക്കുന്നതിനായി 54 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പ്രദേശത്തെ 11,12 വാർഡുകളുടെയും ജലക്ഷാമം പരിഹരിക്കുന്നതിനുള്ള ഏക പദ്ധതിയായിരുന്നു ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേ ഷൻ സ്കീം.നിലവിൽ സൈഫൺ ബാരലിന്റെ ചോർച്ച നേരിട്ടതിനെ തുടർന്ന് പദ്ധതിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
സൈഫോണിൻ്റെ നീളം 65 മീറ്ററും വലിപ്പം വളരെ ചെറുതും ആയതിനാൽ സൈഫോണിൽ അടിഞ്ഞുകിടക്കുന്ന ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടായതിനാൽ സൈഫോണിന് പകരം പുതിയ സ്ട്രക്ചറൽ സ്റ്റീൽ അക്വഡക്റ്റ് നിർമ്മിക്കുന്നതിനായിട്ടാണ് ഇപ്പോൾ 54 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി നൽകിയിട്ടുള്ളത്. പ്രദേശവാസികളുടെ ഏറെക്കാലമായിട്ടുള്ള ആവശ്യമാണിപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഭരണാനുമതിയും സാങ്കേതിക അനുമതിയും വേഗത്തിൽ ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു.