കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാ ളിൻ്റെ പ്രധാന ദിവസ ങ്ങളായ ഒക്ടോബർ 2, 3 തീയതികൾ സംസ്ഥാന സർക്കാർ ഫെസ്റ്റിവൽ ഏരിയ യായി പ്രഖ്യാപിച്ചിട്ടുള്ള സാഹ ചര്യത്തിൽ കോതമംഗലം കന്നി 20 പെരുന്നാളിൻ്റെ മേൽ നോട്ടത്തിനായി പള്ളിക്കു സമീപം താലൂക്ക് ഓഫീസിൻ്റെ നേതൃത്വ ത്തിൽ കൺ ട്രോൾ റൂം പ്രവർ ത്തിക്കും.
പോലീസ്, എക് സൈസ്, ഫയർ ഫോഴ്സ്, ഫോറ സ്റ്റ്, റവന്യൂ, ഹെൽ ത്ത് വിഭാഗം, പി ഡ ബ്ലു ഡി, നാഷണൽ ഹൈവേ, കെ എസ് ആർ ടി സി, ഭക്ഷ്യ സുരക്ഷാ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലൂഷൻ എന്നീ വകുപ്പു കളുടെ മേൽ നോട്ടം പെരുന്നാ ൾ ദിവസ ങ്ങളിൽ ഉണ്ടാകും. പള്ളിയുടെ മുൻവശമുള്ള ട്രസ്റ്റ് ഓഫീസി നോടനുബന്ധിച്ചാണ് കൺട്രോൾ റൂം തുറന്നിട്ടുള്ളത്. ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് പരത്തു വയലിൽ അദ്ധ്യക്ഷത വഹിച്ചു തഹസിൽദാർ അനിൽകുമാർ. എം ,സി ഐ ബിജോയ് പി റ്റി , മതമൈത്രി ചെയർ മാൻ എ ജി ജോർജ്, കൺവീനർ കെ. എ നൗഷാദ്, ട്രസ്റ്റിമാരായ ബേബി ആഞ്ഞി ലി വേലിൽ, ഏലിയാസ് കീരംപ്ലായിൽ,സലിം ചെറി യാൻ,എം ബി ബി എം എം ആശുപത്രി സെക്രട്ടറി ബിനോയ് തോമസ് മണ്ണൻചേരിൽ,
ട്രസ്റ്റ് ചെയർമാൻ എം എസ് എൽദോസ്,എം ബിറ്റ്സ് കോളേജ് ചെയർ മാൻ ബേബി പാറേക്കര,ആശുപത്രി
അഡ്മിനിസ് ട്രേറ്റർ ഡോ. തോമസ് മാത്യു, മത മൈത്രീ സമിതി അംഗങ്ങളായ പി സി ജോർജ്, എം ബി റെജി
എന്നിവർ പങ്കെടുത്തു. ലക്ഷങ്ങൾ പങ്കെടു ക്കുന്ന പെരുന്നാളിന് മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ
ഭക്ത ജന തിരക്ക് പ്രതീക്ഷി ക്കുന്ന സാഹചര്യത്തി ൽ പോലീസിൻ്റെ കർശന നിരീക്ഷ ണ നിരീക്ഷണം ഉണ്ടായി രിക്കും.