കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ 2 റോഡുകൾ നാടിന് സമർപ്പിച്ചു.
വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാർഡിൽ എംഎൽഎ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മലയാറ്റിപ്പടി – കൊറ്റം റോഡിന്റെയും, എൽ പി എസ് – പരിപ്പുതോട് റോഡിന്റെയും ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ദിവ്യ സലി സ്വാഗതം പറഞ്ഞു. വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം സ്മിതാ ജയപ്രകാശ്, മനോജ് നാരായണൻ, എം എസ് ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.



























































