കോതമംഗലം: 1971 ഇൻഡോ – പാക് യുദ്ധ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോതമംഗലം നാഷണൽ എക്സ് സർവ്വീസ്മെൻ കോ – ഓർഡിനേഷൻ കമ്മിറ്റി (NExCC) ധീര യുദ്ധ – ജേതാക്കളെ ആദരിച്ചു. കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ ചർച്ച് ഓഡിറ്റോറിയത്തിൽ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ വീര മൃത്യു വരിച്ച ജനറൽ ബിപിൻ റാവത്തിന്റെയും, പത്നി മധുലിക റാവത്തിന്റെയും,മലയാളി ജവാൻ എ പ്രദീപിന്റെയും, മറ്റു ധീരജവാന്മാരുടെയും ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം സമ്മേളനം ആരംഭിച്ചു.
NExCC പ്രസിഡന്റ് വി സി പൈലി അദ്ധ്യക്ഷത വഹിച്ച സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. 1962,1965 യുദ്ധങ്ങളിൽ പങ്കെടുത്ത 98 വയസ്സായ ധീരജവാൻ ആന്റണി തച്ചിൽ,1962,1965,1971 യുദ്ധങ്ങളിൽ പങ്കെടുത്ത ധീരജവാൻ കെ വി ജോർജ്ജ്,80 വയസ്സ് പൂർത്തിയായ 22 ധീരജവാന്മാർ,1971,1999 യുദ്ധങ്ങളിൽ പങ്കെടുത്ത 75 ധീര യുദ്ധ ജേതാക്കൾ എന്നിവരെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.
സമ്മേളനത്തിൽ മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,വാർഡ് കൗൺസിലർ കെ വി തോമസ്,NExCC എറണാകുളം ജില്ലാ പ്രസിഡന്റ് എം എൻ അപ്പുക്കുട്ടൻ,എറണാകുളം അസി. ജില്ലാ സൈനിക് വെൽഫയർ ഓഫീസർ സൂധീർലാൽ,സെന്റ് ജോർജ്ജ് കത്തീഡ്രൽ ചർച്ച് വികാരി, റവ. ഡോ. തോമസ് ചെറുപറമ്പിൽ,വനിതാ ഫോറം പ്രസിഡന്റ് ശ്രീജ ദിവാകരൻ,വൈസ് പ്രസിഡന്റ് അഡ്വ.സി എൻ സദാശിവൻ,ട്രഷറർ എം എം മീരാൻ,ജോ. സെക്രട്ടറി ഇ റ്റി ചന്ദ്രസേനൻ എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനർ സരിതാസ് നാരായണൻ നായർ സ്വാഗതവും സെക്രട്ടറി ഡേവിസ് നെല്ലിക്കാട്ടിൽ കൃതജ്ഞതയും പറഞ്ഞു.