കോതമംഗലം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് മുന്നോടിയായി യുഡിഫ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രചാരണ സന്ദേശയാത്ര വടാട്ടുപാറയില്‍ സമാപിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ക്യാപ്റ്റനായി മൂന്നു ദിവസങ്ങളിലായി നടത്തിയ പ്രചരണ ജാഥയുടെ സമാപന സമ്മേളനം കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷമീര്‍ പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തില്‍ ജോണ്സണ് കാച്ചാപ്പിള്ളി അധ്യക്ഷത വഹിച്ചു. എം.എസ് എല്‍ദോസ്, പി.കെ. മൊയ്തു, ഇബ്രാഹിം കവല, ഭാനുമതി രാജു, പ്രിന്‍സ് വര്‍ക്കി, കെ.പി. ബാബു, അബു മൊയ്തീന്, എ.സി. രാജശേഖരന്, എ.ടി. പൗലോസ്, മാത്യു ജോസഫ്, മാമച്ചന് ജോസഫ്, പി.സി. ജോര്‍ജ്, ബാബു പോള്‍, സക്കറിയ, മേരി കുര്യാക്കോസ്, പീറ്റര്‍ മാത്യു, എല്‍ദോസ് ബേബി, ബിന്‍സി മോഹനന്, ജോണ്സണ് വടാട്ടുപാറ, സണ്ണി വര്‍ഗീസ്, സി.കെ. സത്യന്, ജോഷി പൊട്ടക്കല്‍, പി.എ. പാദുഷ, കെ. ഇ. കാസീം, ഇ.സി. റോയ്, കവിത ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.






















































