കോതമംഗലം : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കോതമംഗലം മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ “ടീം കേരള” അംഗങ്ങളുടെ മൂന്നാം ഘട്ട പരിശീലന ക്യാമ്പ് സമാപിച്ചു. പോലീസ് പരേഡ്,സെല്‍ഫ് ഡിഫന്‍സ്,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ,വിമുക്തി എന്നീ ഡിപ്പാര്‍ട്ടുമെന്റുകളുടെ പരിശീലനമാണ് നടന്നത്. സമാപന പൊതുയോഗത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ആൻ്റണി ജോണ്‍ എം എല്‍ എ നിർവ്വഹിച്ചു. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ ഓഡിനേറ്റർ എ ആര്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം എസ് ശങ്കർ,ടീം കേരള ജില്ല ക്യാപ്റ്റന്‍ എ കെ അരവിന്ദ്,കോതമംഗലം മുനിസിപ്പൽ യൂത്ത് കോ ഓഡിനേറ്റര്‍ ജോബിന്‍ ചെറിയാന്‍,എം ജി യൂണിവേഴ്സിറ്റി മുന്‍ സെനെറ്റ് മെമ്പര്‍ ഷിജോ എബ്രഹാം,പ്രോഗ്രാം ഓഫീസര്‍ ഷിജു രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
