കോതമംഗലം: കേരളാ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റായി കോതമംഗലം സ്വദേശി അഡ്വ റോണി മാത്യുവിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ്.കെ മാണിയുടെ സാനിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് റോണിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. നിലവില്‍ കേരളാ യുവജന ക്ഷേമബോര്‍ഡ് അംഗമാണ്. 2007 മുതല്‍ 2010 വരെ കെ എസ് സി സംസഥാന അധ്യക്ഷനായിരുന്ന റോണി മൂവാറ്റുപുഴ നിര്‍മല, കോതമംഗലം എംഎ കോളജ് എന്നിവിടങ്ങളില്‍ പ്രീഡിഗ്രി, ബിരുദ പഠനം പൂർത്തിയാക്കി .ഈ കാലയളവില്‍ മാഗസിന്‍ എഡിറ്റര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, ജനറല്‍ സെക്രട്ടറി, യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം എന്നീ ചുമതലകള്‍ വഹിച്ചു.
2003-ല്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍ കെഎസ് സി യൂണിറ്റ് പ്രസിഡന്റായി. കെഎസ് സി ഒറ്റയ്ക്ക് മത്സരിച്ച് രണ്ടുപേരെ യൂണിയന്‍ ഭാരവാഹികളായി വിജയിപ്പിക്കാന്‍ കഴിഞ്ഞു. വിദ്യാര്‍ഥി സമരത്തില്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. കെഎസ് സി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 100 സ്‌കൂളുകളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കി. കേരളാ വിദ്യാര്‍ഥി കോണ്‍ഗ്രസ് -എം യൂണിറ്റ് പ്രസിഡന്റ്് , എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ഓഫീസ് ചാര്‍ജ് സെക്രട്ടറി, കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീ പദവികളും വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. ലോപ്പസ് മാത്യുവാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്കിയത്.