കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ യുവജനങ്ങളുടെ തൊഴിൽ ശാക്തീകരണത്തിന് ആരംഭം. വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു സമ്പത്ത് വ്യവസ്ഥയുടെ ശാക്തീകരണം ലക്ഷ്യമിട്ട് കോതമംഗലം ബ്ലോക്ക് പരിധിയിലെ 10 പഞ്ചായത്തുകളിൽ നിന്നുള്ള യുവജനങ്ങളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കുന്നതിനുള്ള നൂതന പദ്ധതിക്ക് ടെക്നോവാലി സോഫ്റ്റ് വെയർ ഇന്ത്യ ലിമിറ്റഡും കോതമംഗലം ബ്ലോക്ക് പഞ്ചായത്തും തമ്മിലുള്ള ധാരണ പത്രം കൈമാറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. ഓരോ പഞ്ചായത്തിലെയും തൊഴിൽ രഹിതരായ യുവാക്കളുടെയും വിദ്യാർഥികളെയും ലക്ഷ്യമാക്കി , ആപ് സ്കില്ലിങ് – രിസ്കില്ലിങ്ങിലൂടെ അവരെ ഐ ടി ജോലിക്ക് പ്രാപ്തരാക്കുന്നതിലൂടെ നാടിൻ്റെ സമ്പത്ത് വ്യവസ്ഥയെ അഭിവൃദ്ധി പെടുത്തുകയും,നാട്ടിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനും,ടെക്നോ വാലി – സെൽഫ് ഗവൺമെൻ്റ് യൂത്ത് എംപവർമെൻ്റ് പ്രോഗ്രാം എന്ന പദ്ധതിയിലൂടെ സാധ്യമാക്കും.
നാടിൻ്റെ സമ്പത്ത് വ്യവസ്ഥയെ അഭിവൃദ്ധി പെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തി രൂപകല്പന ചെയ്തിരിക്കുന്ന പദ്ധതി സൗജന്യമായിട്ടാണ് ടെക്നോ വാലി ആവിഷ്കരിച്ചിരിക്കുന്നത്.യുവജനങ്ങളുടെ തൊഴിൽ ശാക്തീകരണം,ക്ഷമത വർദ്ധിപ്പിക്കൽ,ഒരു പഞ്ചായത്തിൽ നിന്നുംതേരെഞ്ഞെടുക്കപെടുന്ന തൊഴിൽ അന്വേഷകരായ 200 യുവാക്കൾക്കായി അഞ്ച് ദിവസത്തെ സൗജന്യ വെർച്വൽ കരിയർ വർക് ഷോപ്പുകൾ ,സൈബർ സെക്യൂരിറ്റി എ,ഐ ,മിഷ്യൻ ലേണിങ്,ഡാറ്റ സയൻസ്,തുടങ്ങിയ ആധുനിക വിഷയങ്ങളിൽ സൗജന്യ വേബിനാറുകളും,പാർട്ടിസിപേഷൻ സർട്ടിഫിക്കറ്റുകളും,ഇൻഡസ്ട്രിയിൽ ആവശ്യമായ സ്കിൽ തെരഞ്ഞെടുക്കുന്നതി നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ,തൊഴിൽ അന്വേഷകർക്കായി സൗജന്യ കരിയർ കൗൺസലിങ്, ടെക്നോ വാലി ഗ്ലോബൽ ഇൻഡസ്ട്രി ലീഡർ മാരുമായി സഹകരിച്ച് ഇൻഡസ്ട്രി അപ്ഡേഷൻസ് പഞ്ചായത്തിന് ഗുണ കരമായി ഉപയോഗ പ്രദമാക്കുകയാണ് ലക്ഷ്യം.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു.ടെക്നോ വാലി എ ജി എം ഡോ.കെ.വി സുമിത്ര, സ്ഥിരം സമിതി ചെയർമാൻ മാരായ ജോമി തെക്കേക്കര, സാലി ഐപ്,ജയിംസ് കോറമ്പേൽ,അംഗങ്ങളായ നിസ മോൾ ഇസ്മായിൽ, ആനിസ് ഫ്രാൻസീസ്, റ്റി.കെ കുഞ്ഞുമോൻ, കെ.കെ ഗോപി, അനു വിജയനാഥ്,ലിസി ജോസഫ്, ആഷ ജയിംസ്, ബി ഡി ഒ ഡോ. എസ് അനുപം എന്നിവർ പ്രസംഗിച്ചു.