Connect with us

Hi, what are you looking for?

CHUTTUVATTOM

യൂത്ത് കോൺഗ്രസ് വണ്ടി തള്ളൽ സമരം നടത്തി

കുട്ടമ്പുഴ: കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ 14-ലാം ദിനത്തിലെ ഇന്ധന വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴ ടൗണിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. പ്രവർത്തകർ ഇരുചക്രവാഹനങ്ങൾ തള്ളിക്കൊണ്ടാണ് പ്രതിഷേധിച്ചത്. തുടർന്ന് നടന്ന ധർണ്ണ യൂത്ത് കോൺഗ്രസ് എറന്നാകുളം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ.കെ.എ.റമീസ് ഉദ്ഘാടനം ചെയ്തു .കൊവിഡ് 19 ദുരിതമനുഭവിക്കുന്ന ജനങ്ങളെ കൊള്ളയടിച്ച് കൊലപാതകം ചെയ്യുന്ന പ്രവൃത്തിയാണ് NDA സർക്കാരും നരേന്ദ്ര മോദിയും ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ.റ്റി.എ.അമീൻ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം പ്രസിഡന്റ് അഡ്വ : ലിബിൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ.സി.ജെ.എൽദോസ്, പഞ്ചായത്ത് മെമ്പർ ശ്രീ.ഫ്രാൻസിസ് ആന്റണി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ.ബിജു ഐപ്പ്,യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡന്റ് ലിനോ തോമസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ നിഖിൽ ചന്ദ്രൻ,അനു ഏലിയാസ്,എൽദോസ് സ്റ്റീഫൻ,ജോബിൻ പീറ്റർ, ലിൻസ്ലി എം.ഡി,അജിത് സജീവ് എന്നിവർ പ്രസംഗിച്ചു. പ്രവർത്തകർക്കെതിരെ പോലീസ് കേസ് ചാർജ് ചെയ്തു.

You May Also Like

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...

NEWS

കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ...