കോതമംഗലം: 9ഗ്രാം കഞ്ചാവും 0.46 ഗ്രാം എംഡിഎയുമായി കറുകടത്ത് യുവാവ് കോതമംഗലം എക്‌സൈസ് പിടിയില്‍. പാമ്പാക്കൂട ഊത്തുകൂഴി ജിതിന്‍ ജോസ് (29)നെയാണ് കോതമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റുചെയ്ത പ്രതിയെ ജാമ്യത്തില്‍ വിട്ടു. പി.ഒ ഗ്രേഡ് ലിബു പി.ബി, ബാബു എംടി, സിഇഒമാരായ റസാഖ് കെ.എ, ബിലാല്‍ പി സുല്‍ഫി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
