കോതമംഗലം: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എ. യൂസുഫ് പല്ലാരിമംഗലത്തിന്റെ 50 കവിതകളുടെ സമാഹാരമായ ‘പെങ്ങള്‍ നട്ട പൂക്കള്‍’ പ്രകാശനം ചെയ്തു. അടിവാട് വ്യാപാര ഭവന്‍ ഹാളില്‍ വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് നടന്ന ചടങ്ങ് ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കവി മടവൂര്‍ രാധാകൃഷ്ണന്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ആര്‍ സാംബന് നല്‍കി പുസ്തക പ്രകാശനം നടത്തി. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. വൈ. പ്രസിഡന്റ് ഒ ഇ അബ്ബാസ് സ്വാഗതവും യൂത്ത് കോ ഓർഡിനേറ്റർ ഹക്കീം ഖാൻ നന്ദിയും പറഞ്ഞു.
മഞ്ജരി ബുക്‌സ് ചീഫ് എഡിറ്റര്‍ പൈമ പ്രദീപ്, കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, എം എം ബക്കര്‍, ഡിവൈഎഫ്‌ഐ കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മനോജ് നാരായണന്‍, കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ പോള്‍ സി ജേക്കബ്, കോതമംഗലം പ്രസ് ക്ലബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, പോത്താനിക്കാട് പ്രസ് ക്ലബ് പ്രസിഡന്റ് അനില്‍ അബ്രഹാം, മാവുടി ഫ്രണ്ട്‌സ് ലൈബ്രറി പ്രസിഡന്റ്് എം പി പ്രദീപ്കുമാര്‍, വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റ് പ്രസിഡന്റ് പി കെ മുഹമ്മദ്, പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ ക്ലബുകളുടെ പ്രസിഡന്റുമാരായ യു.എച്ച്. മുഹ്‌യിദ്ദീന്‍, അനീഷ് മീരാന്‍, ടി.എസ്. അറഫല്‍, എം.എസ്. സിദ്ദീഖ്, പി.എം. അജ്മല്‍, വി.എം. ഷിഹാബ് എന്നിവർ പങ്കെടുത്തു. ചെറുകഥാകൃത്തും അധ്യാപകനുമായ നിയാസ് മൈതീന്‍, അജില്‍സ് ഒ ജമാല്‍ എന്നിവര്‍ പുസ്തക പരിചയം നടത്തി. കുമാരി ആബിദ ഹല്ലാജ്, കുമാരി ജെസ്‌നി ജബ്ബാർ എന്നിവര്‍ യൂസുഫിന്റെ കവിതകൾ ആലപിച്ചു.