മുളംതുരുത്തി : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യുവജന പ്രസ്ഥാനമായ JSOYA ( ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോൿസ് യൂത്ത് അസോസിയേഷൻ ) യുവജന വാരത്തിന് മുളംതുരുത്തി മാർ തോമൻ പള്ളിയിൽ വെച്ച് മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പാലീത്ത പതാക ഉയർത്തി തുടക്കം കുറിച്ചു. വികാരി ഫാ. ഷാജി മാമൂട്ടിൽ, സഹ വികാരി ഫാ. ഷമ്മി എരമംഗലത്ത്, ഫാ. വര്ഗീസ് പുലയത്ത്, അനൂപ് ജേക്കബ് എം. എൽ. എ., ദേശീയ ജനറൽ സെക്രട്ടറി ജോസ് സ്ലീബാ, സെക്രട്ടറിമാരായ ജോമോൻ പാലക്കാടൻ, സിനോൾ സാജു, ബൈജു മാത്തറ, പള്ളി ട്രസ്റ്റിമാരായ വര്ഗീസ് തചാപുറത്ത്, മത്തായി വാണിയത്ത്, ഷൈജു വര്ഗീസ്, യൂണിറ്റ് സെക്രട്ടറി ബേസിൽ സാബുഎന്നിവർ സംബന്ധിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ഭദ്രാസനങ്ങളിൽ വെച്ച് വിവിധ പരിപാടികൾ നടത്തുന്നതാണ്. യുവജന വാരത്തിന്റെ സമാപനം ( യൂത്ത് സൺഡേ ) കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വെച്ച് നവംബർ 17 ഞായറാഴ്ച നടക്കും. ഇതിന്റെ ഭാഗമായി യുവജന സംഗമ റാലിയും, വിശ്വസ പ്രഖ്യാപനവും നടക്കും. സഭയുടെ എല്ലാ ഭദ്രാസനങ്ങളിൽ നിന്നുള്ള കാൽ ലക്ഷത്തോളം യൂത്ത് അസോസിയേഷൻ പ്രവർത്തകർ പങ്കെടുക്കുമെന്ന് യൂത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസ് സ്ലീബാ അറിയിച്ചു. ഇത് സംബന്ധിച്ച് അഭി. മെത്രാപോലിത്തയുടെ കല്പന ഇന്ന് പള്ളികളിൽ വായിച്ചു.

You must be logged in to post a comment Login