Connect with us

Hi, what are you looking for?

CHUTTUVATTOM

യാക്കോബായ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നൂറാം വാർഷിക സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

കോതമംഗലം : യാക്കോബായ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നൂറാം വാർഷിക സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ വച്ച് 2022 മെയ് 15 ഞായറാഴ്ച നടക്കുന്ന മലങ്കര യാക്കോബായ സിറിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ ദേശീയ നൂറാം വാർഷീക സമ്മേളനത്തിന്റെ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ശതാബ്‌ദി സമ്മേളനത്തിന് മുന്നോടിയായി 14 ന് വൈകുന്നേരം കോതമംഗലം ടൗണിൽ വിളംബര വാഹന റാലി നടക്കും.-15 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഹൈറേഞ്ച്, പിറവം, അങ്കമാലി, മുളംന്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചേരുന്ന പതാക, കൊടിമരം, ദീപശിഖ, ഛായാചിത്രം, എന്നീ ഘോഷയാത്രകൾക്ക് പള്ളിയിൽ സ്വീകരണം നൽകുന്നു. പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥനക്ക് ശേഷം അഭിവന്ദ്യ മെത്രാപ്പോലിത്തന്മാരേയും വിശിഷ്ട അതിഥികളെയും മോർ ബസ്സേലിയോസ് നഗറിലേക്ക് (മാർ ബേസിൽ കൺവെൻഷൻ സെന്റർ) സ്വീകരിച്ചാനയിക്കും.
തുടർന്ന് MJSSA പ്രസിഡന്റ് മാത്യൂസ് മോർ അന്തീമോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ്‌ തോമസ് പ്രഥമൻ ബാവാ ഉത്ഘാടനം ചെയ്യും. ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാ പോലീത്ത മുഖ്യ പ്രഭാഷണം നടത്തും.
ഡോ. എബ്രഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്ത ചാരിറ്റി വിതരണ ഉത്ഘാടനം നിർവഹിക്കും.

യോഗത്തിൽ ബെന്നി ബഹനാൻ എം.പി,
ഡീൻ കുര്യാക്കോസ് എം. പി ,
ആന്റണി ജോൺ എം.എൽ.എ.
അഡ്വ. അനൂപ് ജേക്കബ് എം. എൽ. എ.
എസ്. സതീശൻ (വൈസ് ചെയർമാൻ, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, മാത്യൂസ് മോർ ഈവാനിയസ് മെത്രാപോലീത്ത,
കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപോലീത്ത,
മാത്യൂസ് മോർ അഫ്രേം മെത്രാപോലീത്ത,
മാർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത,
ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത,ഐ സക് മോർ ഒസ്താത്തിയോസ് മെത്രാപോലീത്ത,
ഏലിയാസ് മോർ യൂലിയോസ്‌ മെത്രാപ്പോലീത്ത,
കുരിയക്കോസ് മോർ ക്ലിമ്മിസ് മെത്രാപോലീത്ത,
കോതമംഗലം മാർതോമാ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ,
MJSSA ജനറൽ സെക്രട്ടറി ഷെവലിയാർ എം. ജെ. മർക്കൊസ് ,
എ. ജി. ജോർജ് (മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ),
അഡ്വ. സി.ഐ. ബേബി,
ബിനോയ് മണ്ണഞ്ചേരിൽ ട്രസ്റ്റിമാർ കോതമംഗലം മാർതോമൻ ചെറിയ പള്ളി,പി വി പൗലോസ് MJSSA സെൻട്രൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം
എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ശതാബ്‌ദി സമ്മേളനത്തിന് എത്തുന്ന അയ്യായിരത്തിലധികം സൺ‌ഡേ സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കുമായി വിപുലമായ ഒരുക്കങ്ങളാണ് കോതമംഗലം മാർതോമാ ചെറിയപള്ളിയിൽ ചെയ്തിരിക്കുന്നത്.

ഹൈറേഞ്ച്, കവളങ്ങാട്, കോട്ടപ്പടി, ചേലാട്, കോതമംഗലം എന്നിവിടങ്ങളിൽ നിന്നും കുട്ടികളുമായി വരുന്ന ബസ്സുകൾ KSRTC ജംഗ്ഷൻ, പള്ളിയുടെ കിഴക്കേ ഗേറ്റ് എന്നിവിടങ്ങളിലായി ആളുകളെ ഇറക്കിയ ശേഷം, KSRTC റോഡ്, ഹൈറേഞ്ച് ബസ്റ്റാന്റ് എന്നിവിടങ്ങളിൽ പാർക്ക്‌ ചെയ്യണം. കാറുകളും മറ്റ് ചെറുവണ്ടികളും KSRTC ജംങ്ഷനിൽ നിന്ന് ചർച്ച്‌ റോഡ് വഴി കയറി പള്ളിയുടെ മുൻവശത്തുള്ള പാർക്കിംഗ് സ്ഥലം, മീറ്റിംഗ് ഹാളിന് മുൻവശത്തും സൈഡിലും ആയിട്ടുള്ള പാർക്കിംഗ് സ്ഥലം എന്നിവിടങ്ങളിൽ പാർക്ക്‌ ചെയ്യുക.

മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, കൊച്ചി, കണ്ടനാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നും വരുന്ന എല്ലാ വാഹനങ്ങളും ബേസിൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക.
പതാക, കൊടിമരം, ദീപശിഖ, ഛായാചിത്രം എന്നീ ഘോഷയാത്രകൾ KSRTC ജംഗ്ഷനിൽ നിന്ന് ചർച്ച്‌ റോഡ് വഴി പ്രവേശിക്കുക. കൾക്കുരിശിന് മുന്നിലാണ് പ്രസ്തുത ജാഥകൾക്ക് സ്വീകരണം ക്രമീകരിച്ചിരിക്കുന്നത്എന്ന് ഭാരവാഹികൾ അറിയിച്ചു.

മലങ്കര യാക്കോബായ സിറിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ ശതാബ്തി സമ്മേളനം വി മാർത്തോമാ ചെറിയപള്ളിയിൽ 15.5.2022 ഞായറാഴ്ച നടത്തപ്പെടുന്നു . ആയതിന്റെ മുന്നോടിയായുള്ള വാഹന വിളംബര റാലി ശനിയാഴ്ച 14/5/2022 വൈകിട്ട് 4 pm നു മാർത്തോമാ ചെറിയപള്ളിയിൽ നിന്ന് തുടങ്ങി കോഴിപ്പിള്ളി- മലയിൻകീഴ്- തങ്കളം – കോതമംഗലം ടൗൺ- ചുറ്റി തിരികെ പള്ളിയിൽ എത്തിച്ചേരുന്നു

MJSSA പ്രസിഡന്റ് അഭി. മാത്യൂസ് മോർ അന്തീമോസ് മെത്രാപോലീത്ത ഫ്ലാഗ് ഓഫ് ചെയ്യുന്ന വാഹന റാലിക്ക് മാർതോമാ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ,
ട്രസ്റ്റിമാരായ അഡ്വ. സി. ഐ. ബേബി, ബിനോയ്‌ മണ്ണഞ്ചേരിൽ, MJSSA എക്സിക്യൂട്ടീവ് കമ്മറ്റിയംഗം പി വി പൗലോസ് ,മേഖലാ ഡയറക്ടർ ഡി കോര, മേഖലാ സെക്രട്ടറി ജോൺ ജോസഫ് , ജാഥ ക്യാപ്റ്റൻ ജോസഫ് രഞ്ജിത്ത് ചേലാട് , ബാബു വർഗീസ്, ബിനു വർഗീസ് ,ബിനു എൽദോസ്, പ്രൊഫ. എ ജെ യോയാക്കി, പി പി മത്തായി എന്നിവർ നേതൃത്വം നൽകും.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...