കോതമംഗലം:ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.കവളങ്ങാട് ഏരിയാ കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.
നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെൻട്രൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു. കനിവ് ഏരിയ പ്രസിഡണ്ട് എം പി വർഗീസ് അധ്യക്ഷനായി. കനിവ് ഏരിയ സെക്രട്ടറി ഷിജോ അബ്രഹാം.
കവളങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർമാൻ ഷിബു പടപ്പറമ്പത്ത്, കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് യാസർ മുഹമ്മദ്, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി സൗമ്യ സനൽ, ഫിസിയോതെറാപ്പിസ്റ്റ് അലിഡ, സിസ്റ്റർ സിനു റോയി, എന്നിവർ സംസാരിച്ചു തുടർന്ന് ഫിസിയോതെറാപ്പി സെൻ്ററിൻ്റെ സേവനം ലഭിച്ച ആളുകൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. കനിവ് ഏരിയ കമ്മിറ്റി അംഗം കെ റ്റി മനോജ് നന്ദി പറഞ്ഞു.
